സുപ്രീംകോടതി ജഡ്ജിമാരായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അടക്കം നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ

സുപ്രീംകോടതി ജഡ്ജിമാരായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അടക്കം നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. വി രാമസുബ്രഹ്മണ്യം(ചീഫ് ജസ്റ്റിസ് , ഹിമാചല്‍ പ്രദേശ്), കൃഷ്ണ മുരാരി( ചീഫ് ജസ്റ്റിസ്, പഞ്ചാബ്ഹരിയാന), രവിചന്ദ്ര ഭട്ട്( ചീഫ് ജസ്റ്റിസ്, രാജസ്ഥാന്‍) എന്നിവരെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായ കൊളീജിയം ശുപാര്‍ശ ചെയ്തത്. നിരവധി കേസുകള്‍ സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് അടക്കം 31 ല്‍ നിന്നും 34 ആക്കി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.
ജൂലൈ വരെയുള്ള കണക്ക് പ്രകാരം 11. 5 ലക്ഷം കേസുകളാണ് സുപ്രീംകോടതിയില്‍ തീര്‍പ്പാക്കാനുള്ളതെന്ന് നിയമമന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു
"
https://www.facebook.com/Malayalivartha


























