ഹണി ട്രാപ്പ്...ആറ് യുവതികള്‍ അറസ്റ്റില്‍

രാജ്യതലസ്ഥാനത്ത് ഹണി ട്രാപ്പ് സജീവമായി തുടരുകയാണ്. ഹണിട്രാപ്പിന് ഇരയായ യുവാവിന്റെ പരാതിയാണ് ഇപ്പോഴും ഹണി ട്രാപ്പ് സജീവമാണെന്ന് പുറത്തറിയുന്നത്. ഹണി ട്രാപ്പിലൂടെ പണം തട്ടിയ കേസില്‍ യുവാവ് നല്‍കിയ പരാതിയില്‍ ആറ് യുവതികള്‍ അറസ്റ്റിലായി. യുവതികളില്‍ ഒരാളുമായി പരാതിക്കാരന്‍ കഴിഞ്ഞ മൂന്ന് നാല് മാസമായി അടുപ്പത്തിലായിരുന്നു. ചൊവ്വാഴ്ച ഈ യുവതിയെ കാണാനെത്തിയപ്പോള്‍ അവിടെ മറ്റ് രണ്ട് യുവതികള്‍ കൂടി ഉണ്ടായിരുന്നു.
സുഹൃത്തായ യുവതിയുടെ നിര്‍ദേശപ്രകാരം ഇതില്‍ ഒരാള്‍ യുവാവിനെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. ഇവിടെ വെച്ച് ആരോ വാതില്‍ മുട്ടിയതോടെ യുവതി ചെന്ന് വാതില്‍ തുറന്നുകൊടുത്തു. രണ്ട് പുരുഷന്‍മാരും രണ്ട് യുവതികളും, മൂന്ന് പെണ്‍കുട്ടികളും മുറിയ്ക്കകത്തേക്ക് കയറി വന്നു. തുടര്‍ന്ന് ഇവര്‍ ബലമായി യുവാവിന്റെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും എടുത്തു.30 ലക്ഷം രൂപ തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി.
ഇത്രയും തുക നല്‍കാനാകില്ലെന്ന് യുവാവ് പറഞ്ഞതോടെ 10 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. ഇതോടെ യുവാവ് ബന്ധുവിനെ വിളിച്ച് പണം സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടു. യുവതി ആവശ്യപ്പെട്ടത് അനുസരിച്ച് രാജൗരി ഗാര്‍ഡന്‍ ഗെയ്റ്റില്‍ എത്തിയ ആള്‍ക്ക് യുവാവിന്റെ ബന്ധു പണം കൈമാറി. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം യുവാവിനെ ഇവര്‍ വിട്ടയച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജറാക്കി. തട്ടിയെടുത്ത തുക ഇവരില്‍ നിന്ന് വീണ്ടെടുക്കാനായിട്ടില്ല. സംഘം ഹണിട്രാപ്പിലൂടെ നിരവധി പേരില്‍ നിന്ന് പണം തട്ടിയെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. കൂടുതല്‍ പേര്‍ തട്ടിപ്പ് സംഘത്തില്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
https://www.facebook.com/Malayalivartha


























