മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി... അധികാരം കിട്ടിയില്ലെങ്കില്‍ നിര്‍ണായക തീരുമാനം എടുക്കുമെന്ന ഭീഷണിയുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായി ജ്യോതിരാദിത്യ രംഗത്ത്

കോണ്‍ഗ്രസ് സര്‍വ്വ നാശത്തിലേക്കാണ് പോകുന്നത് എന്നതിനുള്ള കൃത്യമായ സൂചനകള്‍ ലഭിച്ചു തുടങ്ങിയിരിക്കുന്നു. അതിന് ഏറ്റവും വലിയ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് നേതാക്കളുടെ അധികാര മോഹവും പാര്‍ട്ടിയോടുള്ള കൂറില്ലായ്മയുമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ അധികാരം കിട്ടിയില്ലെങ്കില്‍ നിര്‍ണായക തീരുമാനം എടുക്കും എന്ന ഭീഷണിയുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായി ജ്യോതിരാദിത്യ രംഗത്തുവന്നിരിക്കുന്നത്. അദേഹത്തിന്റെ നിര്‍ണായക തീരുമാനം ബിജെപിയിലേക്കുള്ള പോക്കാകാമെന്നും നിരീക്ഷകര്‍ പറയുന്നു
കര്‍ണാടകയ്ക്കും ഹരിയാനയ്ക്കും ശേഷം മധ്യപ്രദേശിലും കോണ്‍ഗ്രസില്‍ കലാപം ശക്തമാകുന്നതിന് തെളിവാണിത്. . മധ്യപ്രദേശ് കോണ്‍ഗ്രസ് ഘടകത്തിന്റെ അധ്യക്ഷനാക്കിയില്ലെങ്കില്‍ തനിക്ക് മറ്റു വഴികള്‍ നോക്കാനറിയാമെന്നു സിന്ധ്യ ഹൈക്കമാന്‍ഡ് വൃത്തങ്ങളെ അറിയിച്ചു. ജ്യോതിരാദിത്യ ഇതിനകം സംസ്ഥാനത്തെ ചില ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും പ്രശ്‌നം വഷളായാല്‍ സിന്ധ്യ ബിജെപിയില്‍ ചേരുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിനെയാണു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനം സിന്ധ്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി അംഗീകരിച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ കമല്‍നാഥ് തന്നെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു തുടരകയും ചെയ്തു. ഇതിനിടെ, പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കമല്‍നാഥ് വ്യക്തമാക്കി.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനു വന്‍തിരിച്ചടിയാണ് നേരിട്ടത്. ജ്യോതിരാദിത്യ സിന്ധ്യ തന്റെ മണ്ഡലമായ ആസ്ഥാനമായ ഗുനയില്‍ നിന്നു പരാജയപ്പെട്ടപ്പോള്‍ കമല്‍നാഥിന്റെ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ഡ നകുല്‍ നാഥ് വിജയിക്കുകയും ചെയ്തു. ഇതോടെ ജ്യോതിരാദിത്യ സിന്ധ്യയുടെ നില പരുങ്ങലിലായി. ഇതിനിടെയാണു പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി രാജിവച്ചതിന്റെ പശ്ചാത്തലത്തില്‍ സിന്ധ്യയും പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്. ഇതിനുശേഷം മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിനായുള്ള സ്‌ക്രീനിങ് കമ്മിറ്റിയില്‍ സിന്ധ്യയെ ഉള്‍പ്പെടുത്തി പാര്‍ട്ടി തീരുമാനമുണ്ടായത്. മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിന്നു സിന്ധ്യ മാറ്റി നിര്‍ത്താനുള്ള നീക്കമായാണു ഇതു വിലയിരുത്തപ്പെട്ടത്. മധ്യപ്രദേശ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മറ്റു ചില നേതാക്കളും വടംവലി തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് മുന്‍ നേതാവ് അര്‍ജുന്‍ സിങ്ങിന്റെ മകന്‍ അജയ് സിങ് ആണ് ഇതില്‍ പ്രധാനി.
https://www.facebook.com/Malayalivartha


























