വോട്ട് നേടാന്‍ നെക്‌ലേസ്: റോഡ് ഷോയ്ക്കിടെ കിരണ്‍ ബേദി നെക്‌ലേസ് നല്‍കുന്ന ദൃശ്യം പുറത്തായി

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയും കിരണ്‍ ബേദിയും പുതിയ തന്ത്രവുമായി രംഗത്തെത്തി. നെക് ലേസ് നല്‍കിയാല്‍ വോട്ട് കിട്ടുമെന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ തന്ത്രം. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായാണ് ആരോപണം. ഡല്‍ഹിയിലെ പത്പര്‍ഗഞ്ചിലെ റോഡ് ഷോയ്ക്കിടെ ഒരു സ്ത്രീക്ക് ബേദി നെക്‌ലേസ് നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ വോട്ടു വിലയ്ക്കു വാങ്ങുന്നതിനുള്ള ശ്രമമാണിതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
പേള്‍ നെക്‌ലേസുകള്‍ നല്‍കി വോട്ടര്‍മാരെ പ്രലോഭിപ്പിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആംആദ്മി പറയുന്നു. ഇത് അപകടകരമാണ്. തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണിതെന്നും എഎപി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. നേരത്തെ മറ്റു പാര്‍ട്ടികളില്‍ നിന്നും കോഴ വാങ്ങി ആം ആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അദ്ദേഹത്തെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. അടുത്ത മാസം ഏഴിനാണ് ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏതായാലും കിരണ്‍ ബേദിയുടെയും ബിജെപിയുടെയും ഈ പുതിയ ബുദ്ധി ജനങ്ങളില്‍ കാര്യമായി ഏല്‍ക്കുമോ എന്ന് ഫലം വരുമ്പോള്‍ കാത്തിരുന്നു കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























