വീരമൃത്യു വരിച്ച അച്ഛന് മകളുടെ കണ്ണീരില്‍ കുതിര്‍ന്ന സല്യൂട്ട്

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച പിതാവിന് 11 കാരി മകളുടെ കണ്ണീരില്‍ കുതിര്‍ന്ന സല്യൂട്ട്. ധീരമായി പടപൊരുതുക, കര്‍മ്മം ചെയ്യുക അച്ഛന്റെ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ നിറഞ്ഞുനിന്നു. ആ വാക്കുകളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു നല്‍കിയതായിരുന്നു ആ അവസാന സല്യൂട്ട് ഒപ്പം സ്‌നേഹിച്ചു കൊതി തീരും മുമ്പ് മണ്‍മറഞ്ഞ പിതാവിനുള്ള ആദരാജ്ഞലിയും.
കശ്മീരില്‍ തീവ്രവാദികള്‍ക്കെതിരേ പോരാടി മരണം വരിച്ച കേണല്‍ മുനീന്ദ്രനാഥ് റായിയ്ക്ക് രാജ്യം അന്ത്യാഞ്ജലി അര്‍പ്പിക്കുമ്പോള്‍ ആയിരുന്നു ഈ ഹൃദയഭേദകമായ കാഴ്ച. ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയര്‍ സെമിത്തേരിയില്‍ വ്യാഴാഴ്ച റായിയുടെ മൂത്തമകള്‍ അല്‍ക്ക കരഞ്ഞുകൊണ്ട് സല്യൂട്ട് നല്‍കിയ ശേഷം തളര്‍ന്നിരുന്നു.
അതു മാത്രമായിരുന്നു അവള്‍ക്ക് ധീരനായി മരിച്ച ആ അച്ഛന് അവസാനമായി നല്‍കാനുള്ളത്.
\'എന്റെ അച്ഛന്‍ ധീരനായ അച്ഛന്‍\' അല്‍ക്ക പറഞ്ഞപ്പോള്‍ റായിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ സഹപ്രവര്‍ത്തകരുടേയും കീഴ് ഉദ്യോഗസ്ഥരുടേയുമെല്ലാം ഹൃദയം നുറുങ്ങി. അല്‍കാ പിതാവിനെപ്പോലെ തന്നെ അഭിമാനിയായ മകളാണെന്ന് ഗോര്‍ഖാ ഓഫീസര്‍മാരും സൈനികരും അഭിപ്രായപ്പെട്ടു. പിതാവിന്റെ നഷ്ടം തിരിച്ചറിയാന്‍ ശേഷി വന്നിട്ടില്ലാത്ത ആറു വയസ്സുകാരന്‍ മകനെയും കയ്യില്‍ പിടിച്ച് അടക്കാനാകാത്ത ദു:ഖവുമായി നില്‍ക്കുന്ന റായിയുടെ ഭാര്യയെ ആശ്വസിപ്പിക്കാന്‍ പോലും ആര്‍ക്കും കഴിയുമായിരുന്നില്ല.
2/9 ഗൂര്‍ഖ റൈഫിള്‍സ് കേണലായിരുന്ന 39 കാരന്‍ റായി ചൊവ്വാഴ്ച ട്രാലില്‍ വെച്ചാണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റിപ്പബഌക് ദിനത്തില്‍ വിശിഷ്ടാ സേവാ മെഡല്‍ വാങ്ങിയതിന് പിറ്റേന്നായിരുന്നു റായി കൊല്ലപ്പെട്ടത്. ഭാര്യ പ്രിയങ്കയും മൂന്ന് കൂട്ടികളുമാണ് റായിയുടെ കുടുംബം. മൂത്തസഹോദരന്‍ കേണല്‍ ഡി എന്‍ റായി യായിരുന്നു ചിതയ്ക്ക് തീ കൊളുത്തിയത്. 2002 ല്‍ രഘുനാഥ് ക്ഷേത്രത്തില്‍ തീവ്രവാദി ആക്രമണത്തില്‍ പരിക്കേറ്റ സൈനികന്‍ വൈ എന്‍ റായിയായിരുന്നു സഹോദരന്‍. ഗുര്‍ഖാ ഓഫീസര്‍ ആര്‍മി ചീഫ് ജനറല്‍ ദല്‍ബീര്‍ സിംഗും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























