ഒബാമയെ കാണാന്‍ മോഡി ധരിച്ചത് 10 ലക്ഷം രൂപയുടെ സ്യൂട്ടെന്ന് രാഹുല്‍ഗാന്ധി

കഷ്ടക്കാലം എന്നല്ലാതെ എന്ത് പറയാന്‍? 10 ലക്ഷം രൂപയുടെ സ്യൂട്ട് ധരിക്കണമെന്ന് മോഡിയ്ക്കു ഒരു ആഗ്രഹം തോന്നി ധരിച്ചു. എന്നാല്‍,രാഹുല്‍ ഗാന്ധി മോഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വരുമെന്ന് മോഡി ഒരുപക്ഷെ കരുതികാണില്ല. പത്ത് ലക്ഷം രൂപയുടെ സ്യൂട്ട് എന്താ എനിക്ക് ധരിച്ചൂടെ എന്നാണ് ഒരുപക്ഷേ മോഡി ചിന്തിക്കുന്നത്. ഒബാമയുമായുള്ള കൂടിക്കാഴ്ച്ചയില്‍ പ്രധാന മന്ത്രി നരേന്ദ്രമോഡി ധരിച്ചത് 10 ലക്ഷം രൂപയുടെ സ്യൂട്ട് ആണെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറയുന്നത്. പൊതു ഖജനാവിനെ മോദി ദുരുപയോഗം ചെയ്യുകയാണെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. വിദേശ അക്കൗണ്ടുകളില്‍ ഒളിപ്പിച്ച കള്ളപ്പണ വിഷയത്തില്‍ മോദി രാജ്യത്തെ വിഡ്ഢിയാക്കുകയായിരുന്നുവെന്നും രാഹുല്‍ഗാന്ധി പറയുന്നു.
ദല്‍ഹി തെരഞ്ഞെടുപ്പിന്റെ ഭാഗമായി ശീലാംപൂരിലെ റാലിയില്‍ പങ്കെടുക്കവെ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ഗാന്ധി ആരോപണങ്ങളുയര്‍ത്തിയത്. എല്ലാവരുടെയും അക്കൗണ്ടില്‍ മോദി ജി 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് വാക്കു തന്നിരുന്നു. നിങ്ങള്‍ക്കു കിട്ടിയോ ആ കാശ്? അത് ചെയ്യുന്നതിനു പകരം പത്തുലക്ഷം രൂപയുടെ സ്യൂട്ട് ധരിക്കുകയാണ് മോഡി. കള്ളപ്പണം തിരികെയെത്തിക്കുന്നതിലുണ്ടായ പരാജയത്തെ വിമര്‍ശിച്ചും രാഹുല്‍ പറഞ്ഞു.
ദിവസങ്ങള്‍ക്കു മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുമായി നടത്തിയ സംഭാഷണത്തിനിടെ നരേന്ദ്ര മോഡി ധരിച്ച സ്യൂട്ട് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തന്റെ പേര് ആയിരം തവണ ആലേഖനം ചെയ്തിട്ടുള്ള സ്യൂട്ടായിരുന്നു മോദി ധരിച്ചിരുന്നത്. തങ്ങള്‍ പാവങ്ങള്‍ക്കു വേണ്ടി പോരാടും എന്നു പറഞ്ഞ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് മുഖ്യമന്ത്രി അധികാരത്തിലേറിയാല്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലുള്ള തൊഴിലാളികള്‍ക്ക് സ്ഥിരം നിയമനം ഏര്‍പ്പെടുത്തുകയാണ് ആദ്യ ലക്ഷ്യം എന്നും പറഞ്ഞു. എതായാലും മോഡി ധരിച്ച പത്ത് ലക്ഷം രൂപയുടെ സ്യൂട്ടിന് പുറകെയായിരിക്കും ഇനി രാഹുലിന്റെ വിമര്‍ശനങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























