Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാശ്‌മീർ വിഷയം; ഇന്ത്യക്ക് കട്ട പിന്തുണയുമായി പാകിസ്ഥാനിലെ മുഖ്യ പ്രതിപക്ഷ പാർട്ടി നേതാവ്

02 SEPTEMBER 2019 11:43 AM IST
മലയാളി വാര്‍ത്ത

കാശ്‌മീർ വിഷയത്തിൽ ഇന്ത്യക്ക് കട്ട പിന്തുണയുമായി പാകിസ്ഥാനിലെ മുഖ്യ പ്രതിപക്ഷ പാർട്ടി നേതാവ്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി നീക്കിയ ഇന്ത്യൻ സർക്കാരിന്റെ നടപടി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതിന് ഇന്ത്യൻ ജനതയുടെ അഭൂതപൂർവമായ പിന്തുണയുണ്ടെന്നും പാക്കിസ്ഥാനിലെ മുത്താഹിദ ഖ്വാമി മൂവ്മെന്റ് (എംക്യുഎം) സ്ഥാപകൻ അൽതാഫ് ഹുസൈൻ പറഞ്ഞു.

എംക്യുഎം സെക്രട്ടേറിയറ്റ് പുറത്തുവിട്ട വിഡിയോയിലാണ് പാകിസ്ഥാനെ തന്നെ ഞെട്ടിച്ചുകൊണ്ട് അൽതാഫ് ഹുസൈന്റെ പ്രസംഗം ഉള്ളത്. വിഡിയോയുടെ ചില പകർപ്പുകളിൽ ഇന്ത്യക്ക് പിന്തുണയുമായി ‘സാരേ ജഹാം സേ അച്ഛാ’ എന്ന് അദ്ദേഹം പാടുന്നതായും കാണാം.

പാക്ക് അധിനിവേശ കശ്മീർ പിടിച്ചടക്കാൻ അദ്ദേഹം പാക്കിസ്ഥാനെ വെല്ലുവിളിച്ചു. 72 വർഷമായി പാക്ക് നേതൃത്വം ജനതയെ കശ്മീർ കാര്യത്തിൽ കബളിപ്പിക്കുകയാണ്. അല്ലെങ്കിൽ പട്ടാളത്തെ വിട്ട് ജമ്മു കശ്മീർ പിടിച്ചടക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഹാജിറുകളെയും ബലൂചികളെയും പഷ്തൂൺകാരെയും പാക്ക് ഭരണകൂടം കൂട്ടക്കൊല ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

1990 കളിൽ ലണ്ടനിൽ രാഷ്ട്രീയ അഭയം തേടിയ അൽതാഫ് ഹുസൈൻ (65) യുകെ പൗരനായി ഇവിടെ കഴിയുകയാണ്. പാക്കിസ്ഥാനിലെ വലിയ രാഷ്ട്രീയകക്ഷികളിൽ ഒന്നായ എംക്യുഎമ്മിന്റെ പൂർണനിയന്ത്രണം അദ്ദേഹത്തിനു ഉണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (12 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (15 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (32 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (37 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (41 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (44 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (47 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends