മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു

മുന്‍ പരിസ്ഥിതി മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയന്തി നടരാജന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ലെന്നും താന്‍ പാര്‍ട്ടിയില്‍ ചേരുമ്പോഴുണ്ടായിരുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാന്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ കഴിയുന്നില്ലെന്നും രാജി അറിയിച്ചുകൊണ്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജയന്തി നടരാജന്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ചു തന്ന സ്ഥാനത്ത് ഇരുന്നുകൊണ്ട് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, മറിച്ച് തെളിയിച്ചാല്‍ ജയിലില്‍ പോകാന്‍ വരെ തയാറാണ്.
കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ പാരമ്പര്യം പിന്തുടര്‍ന്ന തന്റെ കുടുംബത്തിലെ നാലാം തലമുറയില്‍ പെട്ടയാളാണ് താന്‍. മാധ്യമങ്ങളില്‍ വന്നത് താനെഴുതിയ കത്തു തന്നെയെന്ന് ജയന്തി നടരാജന്‍ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനു മുന്‍തൂക്കം നല്‍കിയാണ് ഓരോ അനുമതിയും നല്‍കിയത്. ഒരു നിയമവശം പോലും തെറ്റിച്ചിട്ടില്ല. മന്ത്രിസഭയില്‍ പലര്‍ക്കും അതിനോട് എതിര്‍പ്പുണ്ടായിരുന്നു. പലപ്പോഴും സഹപ്രവര്‍ത്തകരുടെ അമര്‍ഷത്തിനു പാത്രമാകേണ്ടി വന്നിട്ടുണ്ട്. നിക്ഷേപ സാധ്യതകളാണ് താന്‍ നഷ്ടപ്പെടുത്തുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു.
പത്തുവര്‍ഷം താനായിരുന്നു പാര്‍ട്ടി വക്താവ്. ഒരു തവണപോലും തെറ്റു വരുത്തിയിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോഴുള്ള മൂല്യങ്ങളല്ല കോണ്‍ഗ്രസിനിപ്പോള്‍. തനിക്ക് ഏറെ വേദന നിറഞ്ഞ ദിനമാണിന്ന്. പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. തന്റെ ആത്മാഭിമാനവും കുടുംബത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ താന്‍ രാജിവയ്ക്കുകയാണ്. രാജിക്കത്ത് ഇന്നു തന്നെ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് അയയ്ക്കും. വന നിയമങ്ങള്‍ പാലിക്കണമെന്ന് സോണിയയും രാഹുലും ആവശ്യപ്പെട്ടിരുന്നു. ഒഡീഷയില്‍ നിയംഗിരി കുന്നുകളിലെ ബോക്‌സൈറ്റ് ഖനനത്തിന് വേദാന്തയ്ക്ക് അനുമതി നിഷേധിച്ചത് രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























