അതിര്‍ത്തിയില്‍ വീണ്ടും ഷെല്ലാക്രമണം, തിരിച്ചടിച്ച് ഇന്ത്യ

ജമ്മു മേഖലയില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ക്കും ഔട്ട് പോസ്റ്റുകള്‍ക്കും നേരേ ശക്തമായ പാക് ഷെല്ലാക്രമണം. നേരേ ആക്രമണം രൂക്ഷമായതോടെ ബി.എസ്.എഫ്. തിരിച്ചടിച്ചു. രാജ്യാന്തര അതിര്‍ത്തിയില്‍ അര്‍നിയ, ആര്‍.എസ്. പുര സബ് സെക്ടറുകളിലെ ജനവാസ കേന്ദ്രങ്ങള്‍ക്കു ഇന്നലെ പുലര്‍ച്ചെ രണ്ടരവരെ ഏറ്റുമുട്ടല്‍ നീണ്ടു.
സ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നു ജനങ്ങളെ ഒഴിപ്പിക്കുമെന്നും ബി.എസ്.എഫ്. വൃത്തങ്ങള്‍ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. രാത്രിയില്‍ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ ആളുകള്‍ ബങ്കറുകളില്‍ അഭയം തേടി. അര്‍നിയയില്‍ മൂന്നുപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























