ജാതി വിവേചനത്തെ തുടര്‍ന്ന് ശ്മശാനം അനുവദിക്കാത്തതില്‍ മധ്യവയസ്ക്കന്റെ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു
ജാതി വിവേചനത്തെ തുടര്‍ന്ന് ശ്മശാനം അനുവദിക്കാത്തതില്‍ മധ്യവയസ്ക്കന്റെ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. തമിഴ്നാട് മധുരയിലെ പേരായുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അതേസമയം മുന്നാക്ക വിഭാഗക്കാര്‍ ശമ്ശാനം അനുവദിക്കാത്തതിന് എതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസ് എടുത്തിട്ടില്ല.
ഷണ്‍മുഖവേലന്‍ എന്ന വയോധികന്റെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ മഴ പെയ്തു . തുടര്‍ന്ന് പാതി കത്തിയ മൃതദേഹം സംസ്കരിക്കാന്‍ സമീപത്തെ ശമ്ശാനത്തില് സ്ഥലം ചോദിച്ചെങ്കിലും കിട്ടിയില്ല. കേണപേക്ഷിച്ചെങ്കിലും മുന്നാക്ക വിഭാഗക്കാര്‍ ആവശ്യം എതിര്‍ത്തു. തുടര്‍ന്ന് മഴ പെയ്തൊഴിയുന്നത് വരെ ഷണ്മുഖവേലിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് ഷീറ്റിട്ട് മൂടി. അവസാനം മഴയില്‍ കുതിര്‍ന്ന മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha