Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോഡീല്‍ ബ്രെക്സിറ്റ് നടപ്പാക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തിരിച്ചടി...സ്വന്തം പാര്‍ട്ടിയിലെ എം.പിമാര്‍ വരെ ബോറിസ് ജോണ്‍സണിന്റെ നിലപാടിനൊപ്പം നിന്നില്ല

04 SEPTEMBER 2019 02:59 PM IST
മലയാളി വാര്‍ത്ത

നോഡീല്‍ ബ്രെക്സിറ്റ് നടപ്പാക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തിരിച്ചടി. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ പ്രതീക്ഷിച്ച പോലെ സ്വന്തം പാര്‍ട്ടിയിലെ എം.പിമാര്‍ വരെ ബോറിസ് ജോണ്‍സണിന്റെ നിലപാടിനൊപ്പം നിന്നില്ല. ഉപാധി രഹിത ബ്രെക്സിറ്റ് തടഞ്ഞതോടെ ബോറിസ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വരും.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യു.കെ സ്വതന്ത്രമാകുന്നതിനെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ബ്രെക്‌സിറ്റ്. ബ്രെക്‌സിറ്റ് എന്ന വാക്ക് ഉണ്ടായത് BRITANലെ BRഉം EXITഉം ചേര്‍ന്നാണ്..യൂറോപ്യൻ യൂണിയനുമായി കരാറുകളൊന്നുമുണ്ടാക്കാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നത് അപകടമാണെന്ന് യുകെയുടെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ മാർക്ക് കാർനീ പറഞ്ഞിരുന്നു

ഭരണകക്ഷി എംപിയായ ഫിലിപ് ലീ, പ്രതിപക്ഷത്തെ ലിബറൽ ഡെമോക്രാറ്റ് പാർട്ടിയിലേക്കു കൂറുമാറിയതോടെയാണ് പാർലമെന്റിൽ ഒറ്റയാൾ ഭൂരിപക്ഷത്തിൽ ഭരിച്ചിരുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സർക്കാരിനു ഭൂരിപക്ഷം നഷ്ടമായത് ..ജി7 ഉച്ചകോടിയെക്കുറിച്ചു പ്രധാനമന്ത്രി പാ‍ർലമെന്റിൽ പ്രസ്താവന നടത്തുമ്പോഴാണു, ബ്രാക്‌നെലിൽനിന്നുള്ള എംപിയായ ഫിലിപ് ലീ ലിബറൽ ഡെമോക്രാറ്റ് പാർട്ടി അംഗങ്ങൾക്കൊപ്പം ഇരുന്നത്

ഇതിനിടെ, കരാറില്ലാതെയാണെങ്കിലും ഒക്ടോബർ 31നു യൂറോപ്യൻ യൂണിയൻ വിടാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പദ്ധതിക്കു തടയിടാൻ പ്രതിപക്ഷവും കൺസർവേറ്റിവ് പാർട്ടി വിമതരും കൈകോർത്തു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ 301ന് എതിരെ 328 പേര്‍ നോ ഡീല്‍ ബ്രെക്സിറ്റിനെ എതിര്‍ത്തു

. മുഖ്യ പ്രതിപക്ഷകക്ഷിയായ ലേബർ പാർട്ടിയുടെ നേതാവ് ജെറിമി കോർബിൻ അവതരിപ്പിക്കുന്ന ബില്ലിന് കൺസർവേറ്റിവ് പാർട്ടിയിലെ വിമതരും പിന്തുണ പ്രഖ്യാപിച്ചു . പാര്‍ലമെന്റില്‍ തിരിച്ചടി നേരിട്ടതോടെ നിലവിലെ ബ്രെക്സിറ്റ് തിയതി ഒക്ടോബര്‍ 19 ല്‍ നിന്നും നീട്ടുന്നതിന് പുതിയ ബില്‍ കൊണ്ടുവരേണ്ടി വരും.. ഒക്ടോബർ 14നു പൊതുതിരഞ്ഞെടുപ്പിനും കളമൊരുങ്ങിയേക്കും

തെരഞ്ഞെടുപ്പിന് മുമ്പ് ബ്രെക്സിറ്റ് നീട്ടുന്നതിനുള്ള ബില്‍ പാസാക്കുമെന്ന് കോര്‍ബിന്‍ പറഞ്ഞു. ബ്രെക്സിറ്റ് അടുത്ത ജനുവരി 31ലേക്ക് മാറ്റണമെന്നാണ് പ്രതിപക്ഷത്തിന്റെയും ഭരണ പക്ഷത്തെ ചില എം.പിമാരുടെയും ആവശ്യം. ഇതിനായി പ്രധാനമന്ത്രിക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ക്രോസ് പാര്‍ട്ടി ബില്‍ കൊണ്ടുവരേണ്ടി വരുംഎന്ന് സൂചനയുണ്ട്

2016 ജൂണ്‍ 23ന് ആണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമോ വേണ്ടയോ എന്ന ഹിത പരിശോധന നടന്നത്. പ്രായപൂര്‍ത്തിയായ മുഴുവന്‍ ബ്രിട്ടന്‍കാര്‍ക്കും വോട്ട് ചെയ്യാമായിരുന്നു. 71.8ശതമാനം പോളിങ് രേഖപ്പെടുത്തി. 48.1ശതമാനം നോ വോട്ടുകള്‍ക്കെതിരെ 51.9ശതമാനം യെസ് വോട്ടുകള്‍ ബ്രെക്‌സിറ്റിന് അനുകൂല സാഹചര്യമൊരുക്കി.ഇംഗ്ലണ്ട്, വെയില്‍സ് എന്നീ മേഖലകള്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ സ്‌കോട്ട്‌ലന്റ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ആണ് ബ്രെക്‌സിറ്റിനെ എതിര്‍ത്തത്

യൂറോപ്യന്‍ വന്‍കരയിലെ 28 രാജ്യങ്ങള്‍ ചേര്‍ന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യന്‍ യൂണിയന്‍.ഏകീകൃത കമ്പോളം, പൊതു നാണയം, പൊതു കാര്‍ഷിക നയം, പൊതു വ്യാപരനയം, പൊതു മത്സ്യബന്ധനനയം എന്നിവയാണ് ഈ യൂണിയന്റെ സവിശേഷതകള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (4 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (9 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (12 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (29 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (34 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (38 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (41 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (44 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends