ബേദിയേക്കാള്‍ സുന്ദരി ഷാസിയയോ വിവാദ ട്വീറ്റുമായി കട്ജു

തിരഞ്ഞെടുപ്പുകളില്‍ വോട്ടുനേടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തു ചെയ്യുന്ന നാടാണ് ഇന്ത്യ. അതില്‍ സഹതാപം മുതല്‍ ഗ്ലാമര്‍ കാര്‍ഡുകള്‍ വരെ എല്ലാവരും ഇറക്കിക്കളിക്കാറുണ്ട്. സിനിമാ താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കാറുമുണ്ട്. മാധുരി ദീക്ഷിത്തും, സ്മൃതി ഇറാനിയും ഒക്കെ ഇതിന് ഉദ്ദാഹരണങ്ങളാണ്. എന്നാല്‍ ഇനി തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഡല്‍ഹിയിലേക്കാണ് ഇപ്പോള്‍ എല്ലാം കണ്ണുകളും അവിടെ വിവാദങ്ങള്‍ക്കാകട്ടെ ഒരു കുറവുമില്ല.
കിരണ്‍ബേദിയേക്കാള്‍ ആംആദ്മിപാര്‍ട്ടിയില്‍ നിന്നും ബിജെപിയില്‍ എത്തിയ ഷാസിയഇല്‍മി കൂടുതല്‍ സുന്ദരിയാണെന്നും ഡല്‍ഹിയില്‍ ബേദിക്ക് പകരം ബിജെപി ഷസിയയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കണമായിരുന്നെന്നുമുള്ള മാര്‍ക്കണ്ഡേയ കട്ജുവിന്റെ ട്വീറ്റാണ് പുത്തന്‍ വിവാദം. കട്ജുവിന്റെ പ്രസ്താവന ലൈംഗിക ചുവയുള്ളതാണ് എന്നാരോപിച്ച് അനേകരാണ് അദ്ദേഹത്തെ വിമര്‍ശിച്ച് എത്തിയത്.
ജനങ്ങള്‍ വോട്ട് ചെയ്യുന്നത് സുന്ദര മുഖങ്ങള്‍ക്കാണ്. ഷാസിയയ്ക്ക് വോട്ട് ചെയ്യുന്നത് പോലെ ജനങ്ങള്‍ മറ്റാര്‍ക്കും വോട്ട് ചെയ്യില്ലെന്നും കട്ജു കുറിച്ചു. കിരണ്‍ ബേദിയേക്കാള്‍ സുന്ദരിയാണ് ഷാസിയ ഇല്‍മി. അവരെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നെങ്കില്‍ ഡല്‍ഹിയില്‍ അവര്‍ മികച്ച വിജയം നേടുമായിരുന്നു. താനായാല്‍ പോലും ഷാസിയയെപോലെ ഒരാള്‍ക്ക് കിട്ടുന്നത് പോലെ തനിക്ക് വോട്ട് ലഭിക്കില്ലെന്ന് കട്ജു പറഞ്ഞു.
നിര്‍ദേഷിയായ ഫലിതങ്ങള്‍ നടത്തി വിവാദങ്ങള്‍ സൃഷ്ടിക്കാറുള്ള പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ കൂടിയാണ് കട്ജു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























