അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട്, വൈദ്യുതി നിരക്ക് പുകുതിയാക്കും, പ്രതിമാസം 20,000 ലിറ്റര്‍ വെള്ളം സൗജന്യം, ഡല്‍ഹിയില്‍ ആംആദ്മിയുടെ പത്രിക പുറത്തിറങ്ങി

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയില്‍ എല്ലാവര്‍ക്കും വീടും, 12-ാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസവും,നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ആം ആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറങ്ങി. വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കുമെന്നും ഓരോ കുടുംബത്തിനും പ്രതിമാസം 20,000 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കുമെന്നും പത്രികയില്‍ പറയുന്നു. എല്ലാവര്‍ക്കും ഗ്യാരണ്ടി കൂടാതെ വിദ്യാഭ്യാസ വായ്പ അനുവദിക്കും. ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷയ്ക്കായി 15 ലക്ഷം സിസിടിവി ക്യാമറകള്‍ നഗരത്തില്‍ സ്ഥാപിക്കും.ഓരോ ബസിലും സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കും. ഡല്‍ഹി സംസ്ഥാനത്ത് മുഴുവനായും വൈഫെ കണക്ടിവിറ്റി ലഭ്യമാക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
മുതിര്‍ന്ന പൗരന്മാര്‍ക്കും യുവജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന കാര്യങ്ങളും പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ പറയുന്നത് മാത്രമേ ചെയ്യുകയുള്ളൂവെന്ന് പത്രിക പുറത്തിറക്കിക്കൊണ്ട് അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. പ്രകടനപത്രികയെ \'ഹോളി ബുക്ക് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നല്‍കിയ വാഗ്ദാനങ്ങള്‍ എന്താണെന്നു പോലും ബിജെപിക്ക് ഓര്‍മ്മയില്ല. അതാണ് ഇത്തവണ അവര്‍ പത്രിക പുറത്തിറക്കാതിരുന്നതെന്നും കേജ്‌രിവാള്‍ ആരോപിച്ചു.കോണ്‍ഗ്രസാണ് തെരഞ്ഞെടുപ്പ് പത്രിക ആദ്യം പുറത്ത് വിട്ടത്.
പ്രചരണത്തില്‍ കോണ്‍ഗ്രസിനേക്കാലും ബിജെപിയെക്കാലും ആംആദ്മി പാര്‍ട്ടി മുന്നിലാണ്. ഗ്രാമങ്ങളില്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ബിജെപിയ്ക്കുവേണ്ടി തിരെഞ്ഞെടുപ്പ് റാലികളില്‍ ഇന്ന് നരേന്ദ്ര മോഡി സംസാരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പ്രചതണ യോഗങ്ങളില്‍ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്തിരുന്നു. രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കും. അരവിന്ദ് കെജ്‌രിവാളിനൊരു വോട്ട് എന്ന് പറഞ്ഞാണ് ആംആദ്മി വോട്ടതേടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























