കിരണ്‍ ബേദിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് ബിജെപി എപിപി നേതാവ് കുമാര്‍ വിശ്വാസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

ഡല്‍ഹിയിലെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയെ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് അശ്ലീല പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കുമാര്‍ വിശ്വാസ് എ.എ.പി നേതാവ് അരവിന്ദ് കേജ്‌രിവാളിന്റെ മുന്നില്‍ വച്ചാണ് ബേദിയെപ്പറ്റി മോശം പരാമര്‍ശം നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. അതിനാല്‍ കേജ്‌രിവാളിനും വിശ്വാസിനും എതിരെ നടപടി എടുക്കണമെന്നും ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
എന്നാല്‍ താന്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് കുമാര്‍ ബിശ്വാസ് പറയുന്നത്. താന്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തിയതായി തെളിഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണ്. ബേദിയെ വളരെയധികം ബഹുമാനിക്കുന്നുണ്ട്. കിരണ്‍ ദീദി എന്ന് വിഴിക്കുന്ന അവരെക്കുറിച്ച് മോശമായി സംസാരിക്കാന്‍ തനിക്ക് സംസാരിക്കാനാകില്ല. ആ വീഡിയോ ക്ലിപ്പുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നും അത് പരിശോധിച്ചാല്‍ സത്യം കഴിയില്ലെന്നും കുമാര്‍ വിശ്വാസ് പറഞ്ഞു. ഇന്ന് വൈകിട്ട് എ.എ.പിയുടെ പ്രതിനിധി സംഘവും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും
എ.എ.പി നടത്തിയത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും തങ്ങള്‍ മുമ്പും സമര്‍പ്പിച്ച പരാതികളില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മല സീതാരാമന്‍ നയിച്ച ബി.ജെ.പി പ്രതിനിധി സംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അവര്‍ക്കെതിരെ ഉറപ്പായും നടപടിയുണ്ടാകുമെന്നും ബി.ജെ.പി നേതാവ് ഷാസിയ ഇല്‍മി പറഞ്ഞു. താന്‍ കുമാര്‍ വിശ്വാസിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കിരണ്‍ ബേദിയും ട്വീറ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























