സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചു പുനരന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചു പുനരന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിക്കാന്‍ സാധ്യത. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണു റിപ്പോര്‍ട്ട്.
സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചു പുനരന്വേഷണത്തിനു സാധ്യതയുണ്ടോയെന്നു പരിശോധിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജി.പി. മാഥൂര്‍ കമ്മിറ്റി, പുനരന്വേഷണം ആകാമെന്നു കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 241 കേസുകളില്‍ നാലെണ്ണം മാത്രമാണ് സിബിഐ പുനരന്വേഷണം നടത്തിയത്. ബാക്കിയുള്ള കേസുകളും പുനരന്വേഷിക്കണമെന്ന നിലപാടിലാണ് ബിജെപിയും സഖ്യകക്ഷിയായ അകാലിദളും. എസ്‌ഐടി രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്നു പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ആവശ്യപ്പെട്ടു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തന്ത്രമാണിതെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. എസ്‌ഐടി രൂപീകരണ വാര്‍ത്തകള്‍ പുറത്തുവന്ന സമയം സംശയാസ്പദമാണെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. സിഖ് വോട്ടുകള്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























