ക്‌ളാസില്‍ കയറാത്ത 12 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ തല മൊട്ടയടിച്ചു

ക്‌ളാസില്‍ കയറാതെ സ്കൂള്‍ മൈതാനത്തു കറങ്ങി നടന്നതിന് സ്‌കൂള്‍ ഹോസ്റ്റലിലുള്ള 12 ആണ്‍കുട്ടികളുടെ തല ഹോസ്റ്റല്‍ വാര്‍ഡന്‍ മൊട്ടയടിച്ചു.ബാംഗളൂരുവിലെ വിത്തല്‍ മല്യ റോഡിലുള്ള സെന്റ് ജോസഫ്സ്സ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ ഒന്പതും പത്തും ക്ലാസിലെ വിദ്യാര്‍ത്ഥികളേയാണ് വാര്‍ഡന്‍ ഇപ്രകാരം ശിക്ഷിച്ചത്. സ്‌കൂളിലെ പ്രിന്‍സിപ്പാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് വാര്‍ഡന്‍ ശിക്ഷ നടപ്പാക്കിയത്.
എന്നാല്‍ കുട്ടികളിലൊരാളുടെ പിതാവ് സംഭവത്തില്‍ കേസ് നല്‍കി. കുട്ടികള്‍ക്ക് തലയില്‍ നിറയെ താരനും പേന്‍ ശല്യവുമുണ്ടായിരുന്നെന്നും അതിനാലാണ് അവരുടെ തല മൊട്ടയടിച്ചതെന്നുമാണ് കുബ്ബണ്‍ പാര്‍ക്ക് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ വാര്‍ഡന്‍ ബ്രദര്‍ കിരണിന്റെ മൊഴി. സംഭവത്തെപ്പറ്റി സ്‌കൂളിലെ മറ്റ് കുട്ടികളോടും അധികൃതരോടും അന്വേഷിച്ച ശേഷം കേസുമായി മുന്നോട്ടു പോകുമെന്ന് ഡി.സി.പി സെന്‍ട്രല്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
എന്നാല്‍ കുട്ടികള്‍ ക്ലാസ് നടക്കുന്ന സമയത്ത് മൈതാനത്ത് കറങ്ങി നടക്കുകയായിരുന്നതിനാല്‍ അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് വാര്‍ഡന്‍ തങ്ങളെ അറിയിച്ചിരുന്നുവെന്ന് മറ്റൊരു കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കുട്ടികള്‍ ചെയ്തത് തെറ്റ് തന്നെയാണെങ്കിലും ഇങ്ങനെയാണോ കുട്ടികളെ ശിക്ഷിക്കുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്.
കഴിഞ്ഞ ആഴ്ചകളിലും ക്ലാസ് കട്ട് ചെയ്തിരുന്ന ഇവര്‍ക്ക് താക്കീത് നല്‍കിയിട്ടും വീണ്ടും അവര്‍ തെറ്റ് ആവര്‍ത്തിക്കുകയായിരുന്നു. അതിനാലാണ് സന്പാഗിരാം നഗറില്‍ നിന്നും ഒരു ബാര്‍ബറെ വരുത്തി വാര്‍ഡന്‍ കുട്ടികളുടെ തല മൊട്ടയടിപ്പിച്ചതത്രേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























