Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

മോദിയെ തൊട്ടാൽ കൈ പൊള്ളും ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന് ഭീക്ഷണി മുഴക്കിയ പാക് ഗായികക്ക് കിട്ടിയത് മുട്ടൻ പണി

15 SEPTEMBER 2019 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി മോദിയുടെ 'ഹനുമാൻ' എൻഡിഎയ്ക്ക് നൽകിയത് വമ്പൻ നേട്ടം; ബീഹാർ തിരഞ്ഞെടുപ്പിലെ മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ

കോൺഗ്രസ് ഓഫീസിൽ പട്ടി മാത്രം; ഗംഗ ബീഹാറിൽ നിന്ന് ബംഗാളിലേക്ക് ഒഴുകുന്നു എന്ന് മോദി ; സഖ്യ പങ്കാളികൾക്ക് നന്ദി അറിയിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ

ചെങ്കോട്ട സ്ഫോടനത്തിലെ കുറ്റാരോപിതരായ 4 ഡോക്ടർമാർക്കും രജിസ്ട്രേഷൻ നഷ്ടപ്പെട്ടു; ഇനി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല

ജമ്മു കശ്മീരിലെ നൗഗാമിലെ പോലീസ് സ്റ്റേഷനിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് 7 മരണം ; പിഎഎഫ്എഫ് ഉത്തരവാദിത്തം ഏറ്റെടുത്തു എന്ന് സൂചന

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന് ഭീക്ഷണി മുഴക്കിയ പാക് ഗായികക്ക് കിട്ടിയത് മുട്ടൻ പണി.പെരുമ്പാമ്പിനെയും മുതലയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി നല്‍കുമെന്ന് വീഡിയോ സന്ദേശം പ്രചരിപ്പിച്ച പാക്കിസ്ഥാന്‍ ഗായികക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പഞ്ചാബ് മൃഗസംരക്ഷണ വിഭാഗം അധികൃതര്‍.

ലഹോറിലാണ് പാക്ക് പോപ് സ്റ്റാറും അവതാരകയുമായ റാബി പിര്‍സാദ മോദിക്കെതിരെയുള്ള ഭീഷണി സന്ദേശം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ലഹോറിലെ ബ്യൂട്ടി പാര്‍ലറില്‍ റാബ് പിര്‍സാദയുടെ വളര്‍ത്തുമൃഗങ്ങളായ മുതലയെയും പെരുമ്പാമ്പുകളെയും ഉപയോഗിച്ചായിരുന്നു ഭീഷണി.

പ്രധാനമന്ത്രി മോദിക്കുള്ള പ്രത്യേക സമ്മാനങ്ങളാണിവയെന്ന തലക്കെട്ടോടുകൂടിയാണ് പിര്‍സാദ പാമ്പുകള്‍ക്കൊപ്പമുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് തന്റെ പാമ്പ് നരേന്ദ്രമോദിയെ ആക്രമിക്കുമെന്ന് പിര്‍സാദ വീഡിയോയിലൂടെ പരോക്ഷമായി ഭീഷണിപ്പെടുത്തുന്നു . ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയില്‍ മാരകമായ പാമ്പുകളെയും മറ്റ് വിഷജീവികളെയും നിയന്ത്രണ രേഖയിലൂടെ അയക്കുമെന്ന് ഭാരതീയര്‍ക്ക് അവർ മുന്നറിയിപ്പ് നല്‍കുന്നു. വീഡിയോയിൽ പാമ്പുകളെയും മുതലയും കാണാൻ സാധിക്കും.

‘ഒരു കശ്മീരി പെണ്‍കുട്ടിയെന്ന നിലയില്‍, ഈ പാമ്പുകളെയെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നു നരകത്തില്‍ വെച്ച് മരിക്കാന്‍ തയ്യാറായിക്കൊള്ളുക എന്നാണ് പിര്‍സാദയുടെ വാക്കുകള്‍ . കശ്മീരികളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പാട്ടുകളും പിര്‍സാദ വീഡിയോയില്‍ പങ്കുവെയ്ക്കുന്നു. ഇതാദ്യമായല്ല പിര്‍സാദ ഇത്തരത്തില്‍ ഭാരതത്തിനെതിരെ മോശം പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നതെന്നും ശ്രദ്ധേയമാണ്.

മുതല, നാല് കൂറ്റന്‍ പെരുമ്പാമ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ജീവികളെ കയ്യില്‍ പിടിച്ചുകൊണ്ട് ഇവ മോദിക്കുള്ള പ്രത്യേക സമ്മാനങ്ങളാണെന്നും ഇവയുടെ ആഹാരമാകാന്‍ തയ്യാറാകൂ എന്നും റാബി പിര്‍സാദ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തുന്നു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോ സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്തതോടെ അനധികൃതമായി മൃഗങ്ങളെ കൈവശം വെച്ചതിന് യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പഞ്ചാബ് മൃഗസംരക്ഷണ വിഭാഗം അധികൃതര്‍. മൃഗസംരക്ഷണ നിയമലംഘനത്തിന്‍റെ പേരില്‍ ഇവര്‍ക്കെതിരെ ലഹോര്‍ കോടതിയില്‍ മൃഗസംരക്ഷണ വിഭാഗം ചലാന്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിൽ പാകിസ്ഥാനിൽ പ്രതിഷേധം ശക്തമാകുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രകോപനപരമായ നടപടികളാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടാകുന്നത്. പാക് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മാത്രമല്ല പാകിസ്ഥാന്‍ കലാകാരന്‍മാരും ഇത്തരത്തില്‍ ഇന്ത്യക്കുനേരെ മോശമായ പരാമര്‍ശങ്ങളുമായി രംഗത്തെത്തുന്നുണ്ട്.

വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് പലരും അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഷപാമ്പുകളെ അയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതീയരെയും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ട്വീറ്റുകളാണ് റാബി പിര്‍സാദ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാകിസ്ഥാനിൽ പിടിയിലായ ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ അപമാനിക്കുന്ന രീതിയിൽ പാകിസ്ഥാൻ നടി വീണ മാലിക് നേരെത്തെ പ്രസ്താവന നടത്തിയിരുന്നു. പുല്‍വാമയില്‍ 40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെമ്പാടും എന്നത് പോലെ ബോളിവുഡിലും പാകിസ്താന് എതിരെ രോഷം കത്തിയിരുന്നു. പാകിസ്താനില്‍ നിന്നുളള സിനിമാ താരങ്ങള്‍ക്ക് ഇന്ത്യയിൽ വിലക്ക് ഏര്‍പ്പെടുത്തുകയുമുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ  (2 minutes ago)

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; നാളെ ഈ ജില്ലകൾ മുൾമുനയിൽ  (2 minutes ago)

ഡിസംബർ 15 മുതൽ 23 വരെ പരീക്ഷ നടത്താനാണ് നീക്കം  (11 minutes ago)

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും...  (32 minutes ago)

പൂർണ്ണ ഐക്യം  (34 minutes ago)

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല  (52 minutes ago)

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക..  (57 minutes ago)

ഒരാഴ്‌ചമുമ്പെങ്കിലും വിവരം നൽകണം....  (1 hour ago)

നിരീക്ഷിച്ചു ഐഎസ്ആർഒ എഞ്ചിനീയർമാർ  (1 hour ago)

പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ രാജുവും  (1 hour ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  (1 hour ago)

30 ഓളം പേർക്ക് പരിക്ക്  (1 hour ago)

അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട്  (1 hour ago)

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (9 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (9 hours ago)

Malayali Vartha Recommends