കാശ്മീര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി... ആവശ്യം വന്നാല്‍ കാശ്മീരില്‍ സന്ദര്‍ശനം നടത്തുമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്
കാശ്മീര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. ആവശ്യമായി വന്നാല്‍ കാശ്മീരില്‍ സന്ദര്‍ശനം നടത്തുമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. കാശ്മീരിലെ ജനങ്ങളുടെ ജീവിതം സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കാശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് സമര്‍പ്പിച്ച ഹര്ജിയുള്പ്പെട്ട കാഷ്മീര്‍ വിഷത്തിലെ വിവിധ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതി ഈ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും നടത്തിയത്.
കൂടാതെ ദേശീയ സുരക്ഷയ്ക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള നടപടികളായിരിക്കണം സ്വീകരിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha