ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് സര്‍വേ, പ്രചരണം ശക്തമാക്കി ബിജെപി

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് സര്‍വേ ഫലം. കേവല ഭൂരിപക്ഷമായ 35 സീറ്റ് എപിപി നേടിയേക്കുമെന്ന് എ.ബി.പി ന്യൂസ്‌നീല്‍സണ്‍ സര്‍വേയാണ് പുറത്ത് വിട്ടിരിക്കുന്നത്. ബി.ജെ.പിക്ക് 29 സീറ്റ് മാത്രമാകും ലഭിക്കുക. തിരഞ്ഞെടുപ്പിന് അഞ്ച് നാള്‍ മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പിയുടെ വോട്ട് ശതമാനം കുത്തനെ താഴേയ്ക്കു പോകുകയാണെന്നും സര്‍വേ വ്യക്തമാക്കുന്നു. സര്‍വേ ഫലം പുറത്ത് വന്നതോടെ ബിജെപി പ്രചരണം ശക്തമാക്കിയിട്ടുണ്ട്.
ആംആദ്മിക്ക് 37% വോട്ട് ലഭിക്കുന്‌പോള്‍ ബി.ജെ.പിക്ക് 33% മാത്രമാകും ജനപിന്തുണ എന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കിരണ്‍ ബേദിയെ കൊണ്ട് വന്നിട്ടും ബി.ജെ.പിയെ പിറകോട്ട് തന്നെയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മികച്ച സ്ഥാനാര്‍ത്ഥിയായി 48% വോട്ടര്‍മാരും കണക്കാക്കുന്നത് ആംആദ്മി നേതാവ് ആരവിന്ദ് കെജ്‌രിവാളിനെയാണ്. ബേദിയെ പിന്തണയ്ക്കുന്നത് 42% മാത്രം. സംസ്ഥാനത്തെ താഴ്ന്ന വരുമാനക്കാര്‍, യുവാക്കള്‍, പിന്നോക്ക വിഭാഗങ്ങള്‍, മുസ്ലീങ്ങള്‍ എന്നിവര്‍ക്കിടയില്‍ ഏറെയും പിന്തുണ ആംആദ്മി പാര്‍ട്ടിക്കാണെന്നും സര്‍വേ സൂചിപ്പിക്കുന്നു.
കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ലെന്നും ഫലം വ്യക്തമാക്കുന്നു. ഡിസംബറിലെ സര്‍വേയില്‍ ബി.ജെ.പിക്ക് 45 സീറ്റും ആംആദ്മിക്ക് 17 സീറ്റുമാണ് ്രഎ.ബി.പി പ്രവചിച്ചിരുന്നു. എന്നാല്‍, ജനുവരി ആയപ്പോള്‍ ബി.ജെ.പിയുടെ സാദ്ധ്യത 31 മുതല്‍ 36 സീറ്റുകളായി ചുരുങ്ങി. ആഭ്യന്തര കലഹങ്ങളണ് ബിജെപിയെ പിറകോട്ടടിക്കുന്നത്. പരാജയ സാധ്യത മുന്നില്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ഡല്‍ഹിയില്‍ പലയിടത്തും പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. എപിപിയുടെ മുന്നേറ്റം ബിജെപി ക്യാമ്പിനെ അങ്കലാപ്പാക്കിയിട്ടുണ്ട്.
ഹിന്ദുസ്ഥാന്‍ ടൈംസ് സര്‍വേയ്യും ആംആദ്മിക്കാണ് മുന്‍തൂക്കം. 36 മുതല്‍ 41ആദ്മിക്ക് നല്‍കുന്നത്. ബിജെപി 27 മുതല്‍ 32 വരെയാണ് സര്‍വേ നല്‍കുന്നത്. കോണ്‍ഗ്രസിന് രണ്ട് മുതല്‍ ഏഴ് സീറ്റുകളെ നല്‍കുന്നത്.
ഫെബ്രുവരി 7നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. 10 ഫലം പുറത്ത് വരും.
എന്നാല്‍ കഴിഞ്ഞ ദിവസം കിരണ്‍ ബേദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്ന നരേന്ദ്ര ടണ്ഠനാണ് ഇന്നലെ രാവിലെ രാജി പ്രഖ്യാപിച്ച ശേഷം പിന്‍വലിച്ചു. ബേദിയുടെ സ്വേച്ഛാധിപത്യ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു രാജിപ്രഖ്യാപനം. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കാണ് കത്ത് നല്‍കിയത്. മണിക്കൂറുകള്‍ക്കു ശേഷം അദ്ദേഹം തന്നെ രാജി പിന്‍വലിച്ചു. ദേശീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണു പിന്മാറ്റം.
ബിജെപി ഡല്‍ഹി ഘടകത്തില്‍ ടണ്ഠന്റെ രാജി കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും കേന്ദ്രം നേതൃത്വത്തില്‍ ആശങ്കയുണ്ടായതായാണ് വിലയിരുത്തല്‍. ഡല്‍ഹിയില്‍ ഭരണം പിടിക്കാന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ 22 ഓളം കേന്ദ്രമന്ത്രിമാര്‍ രംഗത്തിറങ്ങിയ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള അസ്വാരസ്യങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























