ആം ആദ്മി പാര്‍ട്ടി രണ്ട് കോടിയുടെ കള്ളപ്പണം സ്വീകരിച്ചതായി മുന്‍ പാര്‍ട്ടി വോളണ്ടിയര്‍മാര്‍

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആം ആദ്മി പാര്‍ട്ടി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍. വ്യാജ കമ്പനികളുടെ പേരില്‍ പാര്‍ട്ടി രണ്ടു കോടി രൂപയുടെ കള്ളപ്പണം സംഭാവനയായി സ്വീകരിച്ചുവെന്ന് ആരോപിച്ച് പാര്‍ട്ടിയുടെ മുന്‍ വോളണ്ടിയര്‍മാരാണ് രംഗത്തെത്തിയത്. എന്നാല്‍ ഈ ആരോപണത്തെ പാര്‍ട്ടി നിഷേധിച്ചു. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നുമാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത് നാലു വ്യാജ കമ്പനികളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി രണ്ടു കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15 നാണ് അമ്പതു ലക്ഷം രൂപയുടെ നാലു ചെക്കുകള്‍ ആം ആദ്മി പാര്‍ട്ടിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. നാലു കമ്പനികളുടെ പേരിലായിരുന്നു ഈ ചെക്കുകള്‍. എന്നാല്‍ ഈ കമ്പനികള്‍ ഒരു ദിവസം പോലും പ്രവര്‍ത്തിക്കുകയോ ഒരു രൂപയുടെ ബിസിനസ് നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച വോളണ്ടിയര്‍മാരുടെ ആരോപണം.
ചെക്കുകള്‍ വഴിയാണ് സംഭാവന സ്വീകരിക്കാറുള്ളതെന്നും സംഭാവന തരുന്നവരില്‍ തട്ടിപ്പു കമ്പനികളുണ്ടെങ്കില്‍ പാര്‍ട്ടിയുടെ കുറ്റമല്ലെന്നുമാണ് എഎപിയുടെ വിശദീകരണം. ആം ആദ്മി പാര്‍ട്ടിക്ക് സംഭാവന നല്‍കിയെന്ന് പറയപ്പെടുന്ന പതിനൊന്നു കമ്പനികളുടെ ഉടമ ഒരു കുടിലില്‍ കഴിയുന്ന വ്യക്തിയാണെന്നും ആരോപണമുണ്ട്.അതേസമയം സുതാര്യതയും സത്യസന്ധതയുമുണ്ടെന്ന് അവകാശപ്പെടുന്ന ആം ആദ്മി പാര്‍ട്ടിയുടെ യഥാര്‍ഥ മുഖം വെളിപ്പെട്ടതായി കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























