വിനോദ് ചന്ദ്രനെയും ഭാര്യയേയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ പ്രതിയെ കണ്ണൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും
2018 സെപ്റ്റംബറില്‍ വീട്ടില്‍ അതിക്രമിച്ചുകയറി മാധ്യമപ്രവര്ത്തകന് വിനോദ് ചന്ദ്രനെയും ഭാര്യയേയും കെട്ടിയിട്ട ശേഷം സ്വര്‍ണാഭരണങ്ങളും പണവുമുള്‍പ്പെടെ 20 ലക്ഷം രൂപയുടെ മുതലുകള്‍ കവര്‍ന്ന കേസിലെ മുഖ്യപ്രതികളില്‍ ഒരാളെ കണ്ണൂര്‍ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
ബംഗ്ലാദേശ് പ്രിഷ്കൂര് ജില്ലയിലെ മുത്തലിബിന്റെ മകന് മാണിക് സര്‍ക്കാരിനെ (35) യാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
കര്‍ണാടകയില്‍ കവര്‍ച്ചയ്ക്കിടെ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ഹുബ്ലി ജയിലില്‍ റിമാന്‍ഡിലായിരുന്നു ഇയാള്‍.
2018 സെപ്റ്റംബര്‍ ആറിനായിരുന്നു വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ഇരുവരെയും ക്രൂരമായി അക്രമിച്ച് സ്വര്‍ണാഭരണവും പണവുമുള്‍പ്പെടെ കവര്‍ന്നത്.
ഈ കേസില്‍ നേരത്തെ ഒരാളെ പിടികൂടിയിരുന്നു. മൊത്തം ആറുപ്രതികളാണ് ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
https://www.facebook.com/Malayalivartha