Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഇന്ത്യൻ സൈന്യത്തെ ഞെട്ടിച്ച് 'ജാരി"; ഇന്ത്യൻ ആർമിയുടെ നായയായ ജാരിയുടെ നേതൃത്വത്തിൽ സുരക്ഷാ സേന കണ്ടെത്തിയത് വൻ ആയുധ ശേഖരം

26 SEPTEMBER 2019 04:26 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ സെെന്യത്തിന് ശക്തിപകർന്ന് ജാരി എന്ന മൂന്ന് വയസുകാരൻ നായയുടെ പങ്കാളിത്തം. ഇന്ത്യൻ ആർമിയുടെ നായയായ ജാരിയുടെ നേതൃത്വത്തിൽ സുരക്ഷാ സേന കണ്ടെത്തിയത് വൻ ആയുധ ശേഖരം. അസാമിലെ ബോഡോലാൻഡ് അതിർത്തിയിലെ പൻബരി വനത്തിൽ നടന്ന സെെന്യത്തിന്റെയും പൊലീസിന്റെയും ഓപറേഷനിലാണ് വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളുമടങ്ങുന്ന ആയുധശേഖരങ്ങൾ കണ്ടെത്തിയത്. ഇന്ത്യൻ സർക്കാർ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ എൻ.ഡി.എഫ്.ബി-എസ് (നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് )​തീവ്രവാദികൾ വനത്തിൽ ഒളിപ്പിച്ചിരിക്കുന്നതാണ് ഈ ആയുധങ്ങളെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സെെന്യത്തിന്റെ ഭാഗമായ ‘ജാരി’ എന്ന നായുടെ സാന്നിദ്ധ്യമാണ് ഓപറേഷൻ വിജയകരമാകാൻ സാധിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കളുടെ ശേഖരം സംബന്ധിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇന്ത്യൻ സൈന്യം അസമിലെ പൻബാരി വനത്തിൽ തിരച്ചിൽ നടത്തിയത്. മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു ആയുധങ്ങൾ. തുടർന്ന് ജാരിയുടെ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. കരസേനയുടെ ചുണക്കുട്ടിയായ ജാരിയാണ് മണ്ണില്‍ കുഴിച്ചിട്ടിരുന്ന ആയുധങ്ങള്‍ പുറത്തെടുത്തത്. 20ൽപരം ആയുധങ്ങളും നൂറിലധികം വെടിക്കോപ്പുകളും 17 കിലോ സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായി സെെന്യം വ്യക്തമാക്കി.

ആർമി ഉദ്യോഗസ്ഥരും അസാം പൊലീസും ജാരിയും സംയുക്തമായി ചേർന്നാണ് ചൊവ്വാഴ്ച ഓപ്പറേഷൻ ആരംഭിച്ചത്. "ഒന്നര വർഷത്തിനുള്ളിൽ ജാരിയുടെ ആദ്യത്തെ അംഗീകൃത പ്രകടനം കൂടിയാണിത്. ഈ രീതിയിൽ പരിശോധന നടത്തുമ്പോൾ മാസ്റ്ററോട് ചോദ്യമെന്ന നിലയിൽ നായ തല ഉയർത്തിക്കാണിക്കും. മിക്ക കേസുകളിലും ഇത്തരത്തിൽ പരിശീലനം ലഭിച്ച നായകളെ ഉപയോഗിച്ച് ഓപ്പറേഷൻ നടത്തുമ്പോൾ 99.9% ശരിയാണെ"ന്നും ഉദ്യോഗസ്ഥർ പറ‌ഞ്ഞു.

1980ല്‍ രൂപീകരിച്ച നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് എന്ന സംഘടന ഇന്ത്യയുടെ അധീനതയില്‍ നിന്നും ബോഡോലാന്റിനെ മോചിപ്പിച്ച് സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്.കണ്ടെടുത്ത ആയുധങ്ങള്‍ പന്‍ബാരി പോലീസിന് കൈമാറി.

അതേസമയം പഞ്ചാബിൽ ആയുധങ്ങൾ എത്തിച്ച പാക് ഡ്രോണുകൾ പിടിച്ചെടുത്തു . തരൺ തരൺ ജില്ലയിൽ ആയുധങ്ങളും കള്ളനോട്ടും എത്തിച്ചിരുന്ന ഡ്രോണാണ് പിടിച്ചെടുത്തത് .മറ്റൊരു ഡ്രോൺ പകുതി കത്തിയ നിലയിലും കണ്ടെത്തി. ചബാലിലെ അരി മില്ലിൽ നിന്നാണ് പകുതി കത്തിയ ഡ്രോൺ കണ്ടെത്തിയത്. ഭൂസ് ഗ്രാമത്തിൽ ആയുധങ്ങളും മറ്റും എത്തിച്ച് മടങ്ങുമ്പോൾ ഡ്രോൺ തകരാറിലായതിനെ തുടർന്ന് പാകിസ്ഥാനിൽ നിന്നുള്ള നിർദേശമനുസരിച്ച് അത് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു .

ഗുരുദ്വാരാ ബാബ ബുദ്ധ സാഹിബിന് സമീപം കനാലിൽ ഉപേക്ഷിച്ച നിലയിൽ ഈ ഡ്രോണിന്റെ ചില ഭാഗങ്ങളും, ജിപിഎസ് ആന്റിനയും കണ്ടെത്തിയിട്ടുണ്ട്. 10 കിലോ ഭാരം വരെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ ഡ്രോണുകൾ .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (19 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (26 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (32 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (44 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

Malayali Vartha Recommends