മോദിയെയും ഷായെയും ഇല്ലാതാക്കാൻ കോൺഗ്രസ്സ് നോക്കി പകരം മോദി ചെയ്തതോ; വൈറലായി ബാബയുടെ വാദം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജീവനോടെയുള്ളത് ഗാന്ധി കുടുംബത്തിന് ഇഷ്ടമല്ലന്ന വാദവുമായി യോഗ ഗുരു ബാബ രാംദേവ്. നരേന്ദ്ര മോദിയും അമിത് ഷായും ജീവിനോടെയുണ്ടാകണമെന്ന് സോണിയ ഗാന്ധിയും കുടുംബവും ആഗ്രഹിക്കുന്നില്ലെന്ന് അവരുടെ വാക്കുകളിൽ നിന്നും തന്നെ വ്യക്തമാകുമെന്ന് ബാബ രാംദേവ് പറഞ്ഞു.
സോണിയ ഗാന്ധി അവരെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് പൊതു സമൂഹത്തിന് ബോധ്യമുണ്ട്. തിരികെ മോദിയും ഷായും അവരോട് വൈരാഗ്യം വച്ച് പെരുമാറിയിരുന്നെങ്കില്‍ ഇന്ന് സോണിയയും രാഹുല്‍ ഗാന്ധിയും ഇന്ത്യയിൽ ഉണ്ടാകുമായിരുന്നില്ല മറ്റെവിടെയെങ്കില്‍ ആകുമായിരുന്നുവെന്നും രാംദേവ് പറഞ്ഞു. മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം അമിത് ഷായെ ജയിലിലാക്കാനും മോദിയെ തൂക്കുമരത്തിലേറ്റാനും ഗൂഢാലോചന നടത്തിയെന്നും രാംദേവ് ആരോപണമുന്നയിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തെ പറ്റിയായിരുന്നു രാംദേവ് പരാമര്‍ശിച്ചത്. ഇപ്പോള്‍ സോണിയയും രാഹുലും നിയമത്തിന്റെ പിടിയിലാണ്. നിയമങ്ങള്‍ തെറ്റിച്ച ചിദംബരം ഇപ്പോള്‍ ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വില ഒടുക്കുകയാണെന്നും രാംദേവ് പറഞ്ഞു.
https://www.facebook.com/Malayalivartha