Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു


തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച.... 42 പവനോളം സ്വര്‍ണം മോഷണം പോയി, വിളപ്പില്‍ശാല പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...

ഇത് സൂചനയല്ല മുന്നറിയിപ്പാണ്; പാക്ക് അധീന കശ്മീര്‍ പിടിച്ചടക്കാന്‍ ഇന്ത്യ

26 SEPTEMBER 2019 04:23 PM IST
മലയാളി വാര്‍ത്ത

പാക് അധീന കശ്മീരാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന തരത്തിലുള്ള കൃത്യമായ പ്രസ്താവനയാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗില്‍ നിന്ന് വരുന്നത്. 1971 ലെ വിഭജനവും , ബംഗ്ലാദേശിന്റെ രൂപീകരണവും പാകിസ്ഥാന്‍ മറക്കരുതെന്ന മുന്നറിയിപ്പാണ് അദ്ദേഹം ഇപ്പോള്‍ നല്‍കുന്നത്. ജയ്പൂരില്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ജന്മവാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കവെയായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ഈ പരാമര്‍ശം.

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ ഏറെ മുന്‍ കരുതലുകള്‍ എടുത്തിരുന്നു എന്നും. ബാലാക്കോട്ട് ആക്രമണം നടത്തിയത് തന്നെ അവിടെയുള്ള സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നില്ല. മറിച്ച് ഭീകരരെ ഉന്നം വച്ചായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കുന്നു. പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമായി മാറുമെന്ന് അടുത്തിടെയാണ് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗിന്റെ പ്രസ്ഥാവന പുറത്തുവന്നത്. അതിനുപിന്നാലെയാണ് 1971 ലെ വിഭജനവും , ബംഗ്ലാദേശിന്റെ രൂപീകരണവും മറക്കരുതെന്ന രാജ്‌നാഥ് സിംഗിന്റെ ഈ മുന്നറിയിപ്പും വരുന്നത്. 1970 ല്‍ പാകിസ്ഥാനില്‍ നടന്ന പൊതു തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഭവ വികാസങ്ങളാണ് 1971 ലെ ഇന്തോ പാക് യുദ്ധത്തിന് വഴിതെളിച്ചത് . 1971 ഡിസംബര്‍ 3 ന് ഭാരതത്തില്‍ ആഗ്രയുള്‍പ്പെടെയുള്ള 11 വ്യോമ സേനാത്താവളങ്ങളില്‍ പാക് വ്യോമ സേന ആക്രമണമഴിച്ചു വിട്ടു . പാകിസ്ഥാന്‍ ആക്രമണത്തിനു തിരിച്ചടിയായി അന്നു തന്നെ ഇന്ത്യന്‍ വ്യോമ സേന പാകിസ്ഥാനിലും ആക്രമണമാരംഭിച്ചു . പാക് നാവിക സേന ഇന്ത്യന്‍ തീരത്തും ആക്രമണമാരംഭിച്ചു. എന്നാല്‍ ശക്തിയായി തിരിച്ചടിച്ച ഇന്ത്യന്‍ നാവിക സേന വൈസ് അഡ്മിറല്‍ എസ് എന്‍ കോഹ് ലി യുടെ നേതൃത്വത്തില്‍ കറാച്ചി ആക്രമിച്ചു . പാക് നശീകരണക്കപ്പല്‍ പി എന്‍ എസ് ഖൈബറിനെ തകര്‍ത്ത നാവിക സേന രണ്ടു കപ്പലുകള്‍ക്ക് കേടുപാടുണ്ടാക്കി . പാകിസ്ഥാന്റെ 3 ചരക്കു കപ്പലുകള്‍ മുക്കി . എന്നാല്‍ പാക് അന്തര്‍ വാഹിനി ഹാഗറിന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ പടക്കപ്പല്‍ ഐ എന്‍ എസ് കുക്രി തകര്‍ന്നു . 18 ഓഫീസര്‍മാരും 176 നാവികരും ജീവത്യാഗം ചെയ്തു.

ഇന്ത്യന്‍ നാവിക സേനയുടെ പ്രതികാരം പാക് സൈന്യത്തിനു താങ്ങാനായില്ല. ശക്തമായ ഇന്ത്യന്‍ ആക്രമണത്തില്‍ പാക് നാവിക സേനയുടെ മൂന്നിലൊന്ന് സൈനിക ശേഷിയും നശിപ്പിക്കപ്പെട്ടു . ഇന്ത്യന്‍ വ്യോമ സേനയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാക് വ്യോമ സേനയ്ക്ക് കഴിഞ്ഞതുമില്ല. ഇന്ത്യന്‍ കരസേന ബംഗ്ലാദേശിന്റെ മുക്തിബാഹിനിക്കൊപ്പം ചേര്‍ന്ന് മിത്രബാഹിനി എന്ന പേരില്‍ കിഴക്കന്‍ പാകിസ്ഥാനിലെ പാക് സൈന്യത്തെ ആക്രമിച്ചു . ഇന്ത്യ- ബംഗ്ലാദേശ് സഖ്യ സൈന്യത്തിന്റെ ആക്രമണത്തില്‍ പാക് സൈന്യം നിലം പരിശായി . ധാക്ക സ്വതന്ത്രമാക്കപ്പെട്ടു . 1971 ഡിസംബര്‍ 16 ന് 13 ദിവസം മാത്രം നീണ്ടു നിന്ന യുദ്ധം അവസാനിച്ചു. ഭാരതത്തിനു മുന്നില്‍ പാകിസ്ഥാന്‍ കീഴടങ്ങി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉഷ്ണ തരംഗം... പാലക്കാട് ജില്ലയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ക്ക് കേരള ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി...  (9 minutes ago)

ഏറ്റുമാനൂരില്‍ കാറപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (29 minutes ago)

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു  (58 minutes ago)

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച.... 42 പവനോളം സ്വര്‍ണം മോഷണം പോയി, വിളപ്പില്‍ശാല പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി  (1 hour ago)

അമ്പലപ്പുഴയില്‍ ബൈക്ക് ഇടിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഗൃഹനാഥന്‍ മരിച്ചു....വീടിനു സമീപം നില്‍ക്കവേയായിരുന്നു അപകടം  (2 hours ago)

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം....  (2 hours ago)

കത്തുന്ന വെയില്‍... പാലക്കാട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്...കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, തൊഴിലാളികളുടെ ജോലി സമയക്രമീകരണം മേയ് 15 വരെ നീട്ടിയതായി തൊഴില്‍ നൈപ  (2 hours ago)

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (7 hours ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (8 hours ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (8 hours ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (8 hours ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (8 hours ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (8 hours ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (9 hours ago)

Malayali Vartha Recommends