Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

പാകിസ്ഥാനികളുടെ അച്ഛനപ്പൂപ്പന്‍മാര്‍ വരെ ഇന്ത്യക്കാർ; കിടിലൻ മറുപടിയുമായി അദ്‌നാന്‍ സാമി

28 SEPTEMBER 2019 05:06 PM IST
മലയാളി വാര്‍ത്ത

ജനപ്രിയ ഗായകന്‍ അദ്‌നാന്‍ സാമിയാണ് ഇപ്പോള്‍ താരം. ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരുമായി നിരന്തരം സംവാദങ്ങള്‍ നടത്താറുള്ള അദ്‌നാന്‍ കഴിഞ്ഞ ദിവസം തന്നെ വിമര്‍ശിച്ച ഒരു വ്യക്തിക്ക് താരം ട്വിറ്ററിലൂടെ നല്‍കിയ മറുപടിയാണ് ഇപ്പോൾ ചര്‍ച്ചയായിരിക്കുന്നത്.

ഇന്ത്യയില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് പാകിസ്ഥാനില്‍ ജീവിക്കാനാണെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് അദ്‌നാന്റെ പോസ്റ്റിന് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അയാൾക്ക് കിടിലൻ മറുപടി നൽകിക്കൊണ്ടാണ് അദ്‌നാന്‍ വീണ്ടും വാർത്തകളിൽ നിറയുന്നത്.

പാകിസ്ഥാനികളുടെ അച്ഛനപ്പൂപ്പന്‍മാര്‍ ഇന്ത്യക്കാരായിരുന്നുവെന്ന് എല്ലാവരും ചിന്തിക്കണമെന്നാണ് താരം വ്യക്തമാക്കിയത്. ഇതോടൊപ്പം വിമര്‍ശകന് ശുഭദിനം ആശംസിക്കാനും അദ്ദേഹം മറന്നില്ല. അദ്‌നാന്റെ മറുപടി സമൂഹ മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. അദ്‌നാനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവവധി കമന്റുകളാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടത്. പാകിസ്താന്‍ ജനത എന്തിനാണ് ഇന്ത്യയെ ‘എന്‍ഡിയ’ എന്നും മോദിയെ ‘മൂഡി’ എന്നും വിളിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ വ്യാകരണപരമായും ധാര്‍മ്മികമായും ബുദ്ധിപരമായും വൈകല്യങ്ങളുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രപരമായും ഇവര്‍ വെല്ലുവിളികള്‍ നേരിടുന്നവരാണെന്ന് മറ്റൊരു പോസ്റ്റില്‍ അദ്‌നാന്‍ വ്യക്തമാക്കി.

2016 ല്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ച അദ്നാന്‍ സാമി ബ്രിട്ടനില്‍ ജനിച്ച പാകിസ്ഥാന്‍ വംശജനാണ്. 15 വര്‍ഷമായി ഇന്ത്യയില്‍ ജീവിക്കുന്ന സമിയുടെ പാകിസ്താന്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. സമി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതിനെതിരേ കടുത്ത വിമര്‍ശനമാണ് പാകിസ്ഥാനില്‍നിന്ന് ഉയര്‍ന്നത്.

പിതാവ് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചുവെങ്കിലും താന്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നത് പാകിസ്ഥാനിലാണെന്ന് അദ്‌നാന്‍ സമിയുടെ മകന്‍ അസാന്‍ സമി വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനാണ് തന്റെ വീടെന്നും പിതാവിന്റെ തീരുമാനത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അസാന്‍ സമിയുടെ പ്രതികരണം. പാക്ക് എയര്‍ഫോഴ്‌സില്‍ പൈലറ്റായി സേവനമനുഷ്ടിച്ച ആളായിരുന്നു അദ്‌നാന്‍ സാമിയുടെ പിതാവ്.

സമി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതിനെതിരേ കടുത്ത വിമര്‍ശനമാണ് പാകിസ്ഥാനില്‍നിന്ന് ഉയര്‍ന്നത്. ഇന്ത്യ-പാക് പ്രശ്‌നത്തില്‍ അദ്‌നാന്‍ സമി ഇന്ത്യ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ആക്രമണമാണ് നേരിടുന്നത്.

മുൻപ് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ അദ്‌നാന്‍ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെയും സൈബര്‍ ആക്രമണം ഉണ്ടായി. അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത അയ്യില്‍ദിസ് ടിം തന്നെയാണ് അദ്‌നാന്‍ സാമിയുടെ അക്കൗണ്ടും ഹാക്ക് ചെയ്തത്.

അമിതാഭ് ബച്ചന്റെയും അദ്‌നാന്‍ സാമിയുടെയും അക്കൗണ്ടുകളില്‍ കവര്‍ ചിത്രമായി നല്‍കിയിരുന്നത് ഒരേ ചിത്രമാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രം തന്നെയാണ് ഹാക്ക് ചെയ്തവര്‍ അദ്‌നാന്‍ സാമിയുടെ പ്രൊഫൈലിലും ഇട്ടിരുന്നത്.

കാശ്മീരിന് പ്രത്യേകാധികാരം അനുവദിച്ചുനൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രകോപനപരമായ നടപടികളാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടാകുന്നത്. പാക് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മാത്രമല്ല പാകിസ്ഥാന്‍ കലാകാരന്‍മാരും സാധാരണജനങ്ങൾ പോലും ഇന്ത്യക്കുനേരെ മോശമായ പരാമര്‍ശങ്ങളുമായി രംഗത്തെത്തുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (4 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (5 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (7 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (8 hours ago)

Malayali Vartha Recommends