Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

തെന്നിന്ത്യയിലെ ആക്ഷന്‍ റാണിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തി ഇനി താമര മുത്തും കാവിക്കൊടി പാറിക്കും. കോണ്‍ഗ്രസിലെ തമ്മില്‍തല്ല് മടുത്തിട്ടാണ് താരം ബി.ജെ.പിയില്‍ ചേക്കേറുന്നത്

28 SEPTEMBER 2019 04:50 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയിലെ ആക്ഷന്‍ റാണിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തി ഇനി താമര മുത്തും കാവിക്കൊടി പാറിക്കും. കോണ്‍ഗ്രസിലെ തമ്മില്‍തല്ല് മടുത്തിട്ടാണ് താരം ബി.ജെ.പിയില്‍ ചേക്കേറുന്നത്. തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ പോപ്പുലര്‍ നായികയായ വിജയശാന്തിയുടെ വരവ് ബി.ജെ.പി വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പും കര്‍ണാടക ഉപതെരഞ്ഞെടുപ്പും അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വിജയശാന്തിയുടെ പിന്‍മാറ്റം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. അടുത്തമാസം എട്ടിന് മുന്‍പ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 1997ല്‍ താരം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നെങ്കിലും പിന്നീട് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

മഹാരാഷ്ട്ര നിയമസഭയില്‍ 15 മുതല്‍ 20 സീറ്റുകള്‍ ലഭിക്കാന്‍ വിജയശാന്തിയുടെ സാനിധ്യത്തിലൂടെ കഴിയുമെന്ന് ബി.ജെ.പി നേതാക്കള്‍ വിലയിരുത്തുന്നു. താര പ്രഭയും ജനങ്ങളുമായുള്ള ബന്ധവും വിജയശാന്തിക്ക് ഏറെ ഗുണം ചെയ്യും. തെന്നിന്ത്യയിലെ പല കോണ്‍ഗ്രസ് നേതാക്കളെയും തങ്ങളുടെ ക്യാമ്പിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ആന്ധ്രപ്രദേശ് മുന്‍ ഡപ്യൂട്ടി മുഖ്യമന്ത്രി ദാമോദര്‍ രാജനരസിംഹ, മുന്‍ കേന്ദ്രമന്ത്രി സര്‍വേ സത്യനാരായണ, മുന്‍ എംഎല്‍എ കോമതി രാജഗോപാല്‍ റെഡ്ഡി, എന്നിവരുമായി ബി.ജെ.പി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. ദാമോദര്‍ രാജനരസിംഹ, സര്‍വേ സത്യനാരായണ എന്നിവര്‍ ഈ വാര്‍ത്ത തള്ളിയെങ്കിലും കോമതി ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായി അറിയിച്ചിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിജയശാന്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മോദിയെ കണ്ടാല്‍ ഭീകരനെപ്പോലെയാണെന്നായിരുന്നു വിമര്‍ശനം. മോദി എപ്പോള്‍ ബോംബിടുമെന്നോര്‍ത്ത് ആളുകള്‍ ഭീതിയിലാണ്. പ്രധാനമന്ത്രി ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ഇത് അദ്ദേഹത്തിന് യോജിച്ചതല്ല. തെലങ്കാനയിലെ ഷംഷബാദില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയാണ് ഈ വിമര്‍ശനം വിജയശാന്തി നടത്തിയത്. ആ വിജയശാന്തിയെ തങ്ങളുടെ പാളയത്തില്‍ എത്തിക്കുന്നത് വഴി ബി.ജെ.പി കോണ്‍ഗ്രസിനോട് മധുരപ്രതികാരം കൂടിയാണ് നടത്തുന്നത്.

മഹിളാമോര്‍ച്ചാ മുന്‍ സെക്രട്ടറിയായിരുന്ന വിജയശാന്തി തിരിച്ച് വരുമ്പോള്‍ വനിതകള്‍ക്കിടിയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന് ബി.ജെ.പി നേതൃത്വം കണക്ക്കൂട്ടുന്നു. 1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാഗാന്ധിക്കെതിരെ മത്സരിക്കാന്‍ വിജയശാന്തി തീരുമാനിച്ചിരുന്നു. എന്നാല്‍ സോണിയാഗാന്ധി കടപ്പയില്‍ നിന്ന് ബെല്ലാരിയിലേക്ക് കളംമാറ്റുകയായിരുന്നു. 2009ല്‍ വിജയശാന്തി ബി.ജെ.പി വിട്ട് സന്തം പാര്‍ട്ടിയായ തല്ലി തെലങ്കാന രൂപീകരിച്ചു. പിന്നീട് ആ പാര്‍ട്ടി ടി.ആര്‍.എസില്‍ ലയിച്ചു. 2009ല്‍ അവര്‍ ലോക്‌സഭാംഗമായി. 2011ല്‍ തെലങ്കാല രൂപീകരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചന്ദ്രശേഖരറാവുവിനൊപ്പം എം.പി സ്ഥാനം രാജിവെച്ചു. എന്നാല്‍ സ്പീക്കര്‍ അംഗീകരിച്ചില്ല. ചന്ദ്രശേഖര റാവുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് 2014ല്‍ അവര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (5 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (7 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (8 hours ago)

Malayali Vartha Recommends