Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ആഹാരം കഴിക്കാനായി ജഡ്ജി എസ്.ബി പവാറും ജീവനക്കാരനും ചേമ്പറില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് നീതിതേടി അലയുന്ന ഏതോ അജ്ഞാതന്‍ ഇരുവരെയും പൂട്ടിയിട്ടു

28 SEPTEMBER 2019 04:39 PM IST
മലയാളി വാര്‍ത്ത

നീതി നിഷേധിച്ചാല്‍ ജഡ്ജിയെ വരെ പൂട്ടിയിടും അതും കോടതി മുറിക്കുള്ളില്‍. രാജ്യത്തെ നീതിന്യായ സംവിധാനത്തിലെ ഇരട്ടത്താപ്പ് വെളിപ്പുടുത്തുന്ന സംഭവം മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലാ കോടതിയില്‍ കഴിഞ്ഞദിവസമാണ് അരങ്ങേറിയത്. ആഹാരം കഴിക്കാനായി ജഡ്ജി എസ്.ബി പവാറും ജീവനക്കാരനും ചേമ്പറില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് നീതിതേടി അലയുന്ന ഏതോ അജ്ഞാതന്‍ ഇരുവരെയും പൂട്ടിയിട്ടത്. ആരാണ് ഇത് ചെയ്തതെന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍ നീതി വെകുന്നതില്‍ പ്രതിഷേധിച്ചാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന് വ്യക്തമായി. ജഡ്ജിയെ പൂട്ടിയിട്ട ശേഷം വാതിലില്‍ അജ്ഞാതന്‍ ഒരു കുറിപ്പ് എഴുതി ഒട്ടിച്ചിരുന്നു. അതില്‍ നിന്നാണ് ജില്ലാ കോടതിയിലെ ഏതോ കേസിലെ വാദിയോ, പ്രതിയോ ആണ് സംഭവത്തിന് പിന്നിലെന്ന് മനസ്സിലായത്.

ഐ പി സി സെക്ഷന്‍ 341 വകുപ്പുപ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വക്താവ് ഹേമന്ത് കട്കര്‍ പറഞ്ഞു. ജഡ്ജിയെ പൂട്ടിയിട്ടശേഷം വാതിലില്‍ ഒട്ടിച്ച കുറിപ്പിലെ വാചകങ്ങള്‍ ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയ്ക്ക് നേരെ പിടിച്ച വാള്‍മുനയാണ്. അതില്‍ ഇങ്ങിനെയാണ് എഴുതിയിരിക്കുന്നത്- '' നടന്‍ സല്‍മാന്‍ ഖാനെ മുംബൈ സെഷന്‍സ് കോടതി അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചു. വെറും മൂന്ന് മണിക്കൂറിനുള്ളില്‍ ഹൈക്കോടതിയില്‍ നിന്ന് സല്‍മാന് ജാമ്യം ലഭിച്ചു. ഞാന്‍ ഇപ്പോഴും നീതിക്കായി വാതിലുകള്‍ തോറും കയറിയിറങ്ങുകയാണ്. ഞാന്‍ നികുതി അടയ്ക്കുന്നുണ്ട്. ആ നികുതിയില്‍ നിന്നാണ് ജഡ്ജിന് ശമ്പളം നല്‍കുന്നത്. എന്നിട്ടും എനിക്ക് നീതി നിഷേധിക്കുന്നെങ്കില്‍ കോടതി പൂട്ടിയിടാനും എനിക്ക് അവകാശമുണ്ട്. ഡോ. ഫയസ് ഖാന്റെ നിര്‍ദേശത്തില്‍ കോടതി സീല്‍ ചെയ്യുന്നു''

മദ്യലഹരിയില്‍ കാറോടിച്ച്, റോഡരികില്‍ കിടന്നയാളെ ഇടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നടന്‍ സല്‍മാന്‍ഖാനെ കോടതി അഞ്ച് വര്‍ഷം ശിക്ഷിച്ചത്. അദ്ദേഹത്തിന് പണവും സ്വാധീനവും ഉള്ളതിനാല്‍ അതിനെതിരെ പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കാനായി. അവിടെ നിന്ന് ജാമ്യവും ലഭിച്ചു. എന്നാല്‍ സാധാരണക്കാരന് ഇത്തരം നീതി ലഭ്യമാവുകയേ ഇല്ല. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഏറ്റവും വലിയ പരാജയമാണിത്. ജഡ്ജിമാരുടെ കുറവും കേസുകളുടെ ബാഹുല്യവും കാരണം നിരവധി കേസുകളാണ് കോടതികളില്‍ കെട്ടിക്കിടക്കുന്നത്. പലപ്പോഴും കൃത്യസമയത്ത് നീതിനിര്‍വഹണം നടത്താനാവാത്തതിനാല്‍ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. നിരവധി തവണ ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നടത്താന്‍ രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് കഴിയില്ല. അത്രയ്ക്കാണ് പണച്ചെലവ്. മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ സര്‍ക്കാര്‍ മാറ്റിയപ്പോള്‍ അദ്ദേഹം അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചാണ് നീതി നേടിയെടുത്തത്. എന്നാല്‍ പ്രധാനപ്പെട്ട കേസായതിനാല്‍ കാശ് വാങ്ങാതെയാണ് അഡ്വ. മുഹമ്മദ് ബീരാന്‍ കേസ് വാദിച്ചത്. അല്ലാതെ കേസ് നടത്താനുള്ള വരുമാനമൊന്നും തനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡി.ജി.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ കാര്യം എന്തായിരിക്കും? വൈകിയെത്തുന്ന നീതി നീതി നിഷേധം തന്നെയാണ്. ഇതിനൊരു മാറ്റം വന്നേ തീരു. മഹാരാഷ്ട്രയില്‍ ജഡ്ജിയെ പൂട്ടിയിട്ട സംഭവം അതിന് വഴിയൊരുക്കട്ടെ എന്ന് പ്രതീക്ഷിക്കാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (5 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (7 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (8 hours ago)

Malayali Vartha Recommends