18,000 രൂപ പിഴ ശിക്ഷ കിട്ടിയ ഗുജറാത്ത് റിക്ഷാ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു
പുതുക്കിയ ഗതാഗത നിയമ പ്രകാരം വന്‍തുക പിഴ അടക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചതിന് പിന്നാലെ റിക്ഷാ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. വിവിധ ഗതാഗത പ്രശ്നങ്ങള്‍ കാണിച്ച് 18,000 രൂപയാണ് ഇയാളോട് പിഴ അടയ്ക്കുവാന്‍ വിധിച്ചത്. പിഴ അടയ്ക്കാന്‍ നിര്‍വാഹമില്ലാത്തതിനെ തുടര്‍ന്ന് ഫിനോയില്‍ കഴിച്ച് ഇയാള്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഗുജറാത്തിലെ ഗോമതിപുര്‍ സ്വദേശിയായ രാജു സോളങ്കിയെന്ന 48-കാരനാണ് വ്യാഴാഴ്ച ആത്മഹത്യക്ക് ശ്രമിച്ചത്. പിഴത്തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് രാജുവിന്റെ ഓട്ടോ, ട്രാഫിക് പോലീസ് പിടിച്ചെടുത്തിരുന്നു. കുടുംബത്തിലെ ഏക വരുമാന ആശ്രയമായിരുന്ന രാജുവിന് ഒന്നരമാസമായി തൊഴില്‍ ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു.
കുറച്ച് വിഷം മാത്രമാണ് ഇയാളുടെ ഉള്ളില്‍ ചെന്നത് എന്നും അപ്പോള്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചതായും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha