Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഉന്തുവണ്ടിയില്‍ ബിരിയാണി വിറ്റുനടന്ന ആ പയ്യന്റെ ഇപ്പൊഴത്തെ ലെവല്‍ കണ്ടോ; അസൂയ തോന്നും

28 SEPTEMBER 2019 05:58 PM IST
മലയാളി വാര്‍ത്ത

നമ്മളെ ഏറെ അസൂയപ്പെടുത്തുന്ന ഒരു ജീവിതാനുഭവം പറയാം, പറഞ്ഞു തുടങ്ങുമ്പോള്‍ വല്ല തമിഴ് സിനിമക്കുള്ള കഥയുമാണോ ഇത് എന്ന തോന്നിയേക്കാം, പക്ഷേ ഇത് ആസിഫി അഹമ്മദ് എന്ന യുവാവിന്റെ എരിവും പുളിയുമുള്ള ജീവിതകഥ. ആസിഫി ബിരിയാണിയുടെ രുചി ഉന്തുവണ്ടിയില്‍ നിന്നു തമിഴ് നാടു മുഴുവന്‍ പടര്‍ത്തിയ ഒരു രുചിക്കഥകൂടിയാണിത്.

സാമ്പത്തിക പരാധീനതകളേറെയുള്ള കുടുംബത്തിലായിരുന്നു ആസിഫി അഹമ്മദ് ജനിച്ചത്. വീട്ടിലെ കഷ്ടപ്പാടുകള്‍മൂലം ഒന്‍പതാം ക്ലാസിനപ്പുറം അവന് പഠിക്കാൻ കഴിഞ്ഞില്ല. പഠനം മതിയാക്കിയ ശേഷം ലെതര്‍ ചെരുപ്പുകള്‍ തുന്നുന്നതിനുള്ള കോണ്‍ട്രാക്റ്റുമായമാണ് ആസിഫി വീട്ടിലെത്തിയത്. എന്നാൽ പ്രവര്‍ത്തനം വിപുലീകരിക്കാൻ തുടങ്ങി. ഈ കാലത്തായിരുന്നു ചെന്നൈയ്ക്കടുത്തു പല്ലവാരത്ത് ആദ്യമായി സ്ഥലം വാങ്ങി ചെറിയൊരു കുടില്‍ കെട്ടിയത്. പക്ഷേ, ക്രമേണ ലെതര്‍ ചെരുപ്പ് കോണ്‍ട്രാക്ട് നഷ്ടത്തിലായി. നാട്ടിലെ കല്ല്യാണങ്ങളില്‍ ബിരിയാണി വയ്ക്കാന്‍ സഹായിയായി ചെല്ലുകയായിരുന്നു പിന്നീടു ചെയ്ത പണി. പ്രതിഫലം 500 രൂപ വീതം. മാസത്തില്‍ 10 ദിവസമെങ്കിലും പണിയുണ്ട് . കുറച്ചു മാസങ്ങള്‍കൊണ്ടു തന്നെ ബിരിയാണിയുണ്ടാക്കുന്നതില്‍ ആസിഫി സ്വന്തം ശൈലി രൂപപ്പെടുത്തിയെടുത്തു,

1999 ല്‍ തന്റെ 21ാം വയസ്സില്‍ എല്‍ഐസിയില്‍ നിന്നു ലഭിച്ച 4000 രൂപയുമായി ആസിഫി അഹമ്മദ് ബിരിയാണിക്കച്ചവടം തുടങ്ങി . ഒരു ഉന്തുവണ്ടിയും പെട്രോമാക്‌സ്‌ ലൈറ്റും അത്യാവശ്യം പാത്രങ്ങളും മാത്രം ഉണ്ടായിരുന്നു. . ചെന്നൈ ടി നഗറില്‍ ബിരിയാണി തീരും വരെയും ആസിഫി അഹമ്മദ് ഉന്തുവണ്ടി തള്ളി നടന്നു. 250 രൂപയായിരുന്നു ആ ദിവസങ്ങളില്‍ ലാഭം. ലോക്കല്‍ ഗുണ്ടകളുടെ ഇടപെട്ടതിനാൽ പലപ്പോഴും കച്ചവടം ഉപേക്ഷിക്കേണ്ടി വന്നു. മൂന്നു കിലോ ബിരിയാണി ദിനവും വിറ്റിടത്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 15 കിലോ എത്തി . പ്രതിദിന ലാഭം ആയിരം രൂപ. വീട്ടില്‍ നിന്നു ബിരിയാണി കൊണ്ടുവരാന്‍ പുതിയ എം 80 ആസിഫി വാങ്ങി . ആസിഫി ബിരിയാണിയുടെ രുചി പതിയെ നാടു മുഴുവന്‍ അറിഞ്ഞു തുടങ്ങി . . നഗരത്തില്‍ നിന്നും ആള്‍ക്കാര്‍ ബിരിയാണി അന്വേഷിച്ചു വരാൻ തുടങ്ങി . 2002ല്‍ തന്റെ ആദ്യത്തെ റസ്റ്ററന്റ് ആസിഫി ആരംഭിക്കുകയുണ്ടായി. പതിനഞ്ചു പേരെ കൊള്ളുന്നൊരു കൊച്ചുകട. മൂന്നു വര്‍ഷം കൂടി പിന്നിട്ടപ്പോള്‍ റസ്റ്ററന്റ് വിപുലീകരിക്കപ്പെട്ടു. മുപ്പതു പേര്‍ക്ക് ജോലി കൊടുത്തു . കൊടുക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാൻ ആസിഫി ഗ്രൂപ്പ് തയാറായിട്ടില്ല. റസ്റ്ററന്റ് ചെയിന്‍ വ്യാപിച്ചിടത്തൊക്കെ ആള്‍ക്കാര്‍ തടിച്ചു കൂടുകയുണ്ടായി . ബാങ്ക് വായ്പയിലൂടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ആസിഫി ഹോട്ടല്‍ വ്യാപിപിച്ചു.

കച്ചവടത്തിന്റെ പെട്ടന്നുള്ള വളര്‍ച്ചയില്‍ വീട്ടിനുള്ളില് അസ്വാരസ്യങ്ങള്‍ വന്നു. ചില റസ്റ്ററന്റുകളുടെ നടത്തിപ്പ് ചുമതല അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ആസിഫി അഹമ്മദ് വിട്ടു കൊടുത്തു. 2014ല്‍ റസ്റ്റന്റുകളുടെ എണ്ണം പതിനാലായി വര്‍ധിക്കുകയുണ്ടായി . ഇന്ന് ആസിഫി ബിരിയാണിക്ക് തമിഴ്‌നാട്ടില്‍ ഇരുപത്തിയഞ്ചും ശ്രീലങ്കയില്‍ ഒരു റസ്റ്ററന്റുമുണ്ട്. ജീവിക്കാനായി പഠിച്ച തൊഴിലില്‍ കള്ളം കാണിക്കാതെ കൊണ്ടുപോവാന്‍ കഴിഞ്ഞതാണ് തന്റെ വിജയ രഹസ്യമെന്നു ആസിഫി അഹമ്മദ് പറയുന്നു. 4000 രൂപയില്‍ തുടങ്ങിയ പോരാട്ടം ഇന്നു 90 കോടി വാര്‍ഷിക വിറ്റു വരവുള്ള ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (5 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (7 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (8 hours ago)

Malayali Vartha Recommends