പറഞ്ഞ വാക്ക് പാലിച്ച് പ്രധാനമന്ത്രി; ഒടുവില്‍ കശ്മീരിന് എല്ലാം തിരിച്ചുനല്‍കി; ജമ്മു കശ്മീരിലെ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പുനഃസ്ഥാപിക്കും

ജമ്മു കാശ്മീരിന് പ്രത്യേകാധികാരം അനുവദിച്ചു നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കടുത്ത നിയന്ത്രണത്തിലായിരുന്നു കശ്മീർ. പ്രത്യേക പദവി റദ്ദാക്കുന്ന നടപടിയുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ സേവനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾക്ക് അയവു വരുത്തിക്കൊണ്ട് ജമ്മു കശ്മീരിലെ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പുനഃസ്ഥാപിക്കും.
എല്ലാ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകളും ഒക്ടോബര്‍ 14 തിങ്കളാഴ്ച 12 മണിമുതല്‍ പുനഃരാരംഭിക്കും. സംസ്ഥാനത്താകെ ഇത് ബാധകമാണ്- ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ അറിയിച്ചു. എന്നാൽ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.
മൊബൈല്‍ ഫോണുകളുപയോഗിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടുകൊണ്ട് പോലീസും സുരക്ഷാസേനയും മുന്‍കരുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം, നിയമവിരുദ്ധ സംഘംചേരലുകള്‍ തടയാനായി തന്ത്രപ്രധാനമേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമെന്നും സൂചനയുണ്ട്. ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ കഴിഞ്ഞമാസം പുനഃസ്ഥാപിച്ചിരുന്നു.
https://www.facebook.com/Malayalivartha