പിറന്നയുടനെ മണിക്കൂറുകൾക്കുള്ളിൽ മരിച്ച കുഞ്ഞിനെ മറവുചെയ്യാൻ എടുത്ത കുഴിയിൽ ജീവനുള്ള കുഞ്ഞ്

ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മകൾ മരിച്ചത്തിന്റെ ദുഖത്തിലായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശിയായ ഹിതേഷ് കുമാറും ഭാര്യയും. പക്ഷെ ആ പിഞ്ച് ശരീരം മറവുചെയ്യാൻ മൂന്നടി താഴ്ചയിലുള്ള കുഴിയെടുത്തപ്പോൾ ആ പിതാവ് കണ്ട കാഴ്ച അവിശ്വസനീയമാണ്. ഒരു മൺകുടത്തിൽ ആക്കി കുഴിച്ചിട്ട നിലയിൽ പെൺകുഞ്ഞ്. കുറച്ചു സമയത്തേയ്ക്ക് എന്തുചെയ്യണമെന്ന് അറിയാതെ ശ്വാസം നിലച്ചുപോകുന്ന നിമിഷം.
മൂന്നടിതാഴ്ചയിൽ കുഴിച്ചിട്ടിട്ടും ആ പെൺകുഞ്ഞിന് ജീവനുണ്ടായിരുന്നു. വിശന്നുകരഞ്ഞ ആ കുഞ്ഞിനെ ഉടൻതന്നെ പുറത്തേയ്ക്ക് എടുത്ത് പാലുനല്കി ശരീരം തുടച്ചു വിര്‍ത്തിയാക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. ബറൈലിയിലെ സബ് ഇന്‍സ്പെക്ടറാണ് ഹിതേഷിന്‍റെ ഭാര്യ വൈശാലി. പ്രസവ വേദനയെ തുടര്‍ന്ന് ബുധനാഴ്ചയാണ് വൈശാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് വൈശാലി ജീവൻ നൽകിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ മരിക്കുകയായിരുന്നു.
കുഞ്ഞിനെ മറവുചെയ്യാന്‍ വ്യാഴാഴ്ച വൈകീട്ടാണ് പോയത്. കുഴിയെടുത്തുകൊണ്ടിരിക്കെ ഒരു മണ്‍പാത്രം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇത് പുറത്തെടുത്തുനോക്കിയപ്പോഴായിരുന്നു ഉള്ളിൽ പെൺകുഞ്ഞുണ്ടായിരുന്ന വിവരം പുറത്താക്കുന്നത്. ശ്വാസതടസം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നതിനാല്‍ ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട രക്ഷിതാക്കളെക്കുറിച്ച് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായെന്നും അമ്മയ്ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha