ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ പ്രസവിച്ച സംഭവം; രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

ഒഡീഷ്യയിലെ സര്‍ക്കാര്‍ നിയന്ത്രിത ഹോസ്റ്റലില്‍ കഴിഞ്ഞു വന്നിരുന്ന പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പ്രസവിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്ററെയും ഹോസ്റ്റല്‍ അധികൃതരെയും പോലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണെന്ന് തിരിച്ചറിഞ്ഞിട്ടും സംഭവം മറച്ചു വയ്ക്കുകയും ഇവര്‍ക്ക് ആവശ്യമായ ചികിത്സയോ സംരക്ഷണമോ നല്‍കാതിരിക്കുകയും ചെയ്തതിനാണ് ഇരുവരെയും അറസ്റ്റുചെയ്തത്.
കോരാപുത് ജില്ലയിലെ ജയ്പുരില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉമുരി ആശ്രമ സ്‌കൂളിലെ ആറാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഓരോ ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഫെബ്രുവരി നാലിനാണ് ആറാം ക്ലാസുകാരി പ്രസവിച്ചത്. ഇതിന് 12 ദിവസം മുന്‍പ് സ്‌കൂളിലെ പത്താം ക്ലാസുകാരിയും ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ മറച്ചുവൈച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് ഹോസ്റ്റലില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടത്. ഈ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്.
ഒരു വര്‍ഷം മുന്‍പാണ് കൂലിപ്പണിക്കാരനായ പിതാവ് പന്ത്രണ്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തതെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഫെബ്രുവരി മൂന്നിനാണ് അറിഞ്ഞതെന്നും ഹെഡ്മാസ്റ്റര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഒരു ബന്ധുവാണ് തന്റെ കുഞ്ഞിന്റെ അച്ഛനെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതായും ഹെഡ്മാസ്റ്റര്‍ വ്യക്തമാക്കി. പത്താം ക്ലാസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുപത്തിനാലുകാരനായ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. 150 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 300 വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ ഉള്ളത്.
സത്യത്തില്‍ സ്ത്രീകള്‍ എവിടെയാണ് സുരക്ഷിതര്‍. സംരക്ഷിക്കേണ്ട കരങ്ങള്‍ ഇങ്ങനെ തുടങ്ങിയാലോ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























