പാകിസ്ഥാന്റെ മര്‍മ്മത്തിനേറ്റ അടി; ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നീക്കങ്ങള്‍ അയല്‍ രാജ്യത്തിന്റെ മര്‍മ്മത്തിനേറ്റ അടിയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നീക്കങ്ങള്‍ അയല്‍ രാജ്യത്തിന്റെ മര്‍മ്മത്തിനേറ്റ അടിയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഭീകരവാദത്തിന് പണമെത്തിക്കുന്നവർക്കു നേരെ കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണങ്ങളും, അതിന്റെ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന അറസ്റ്റുകളും ഒക്കെ തീവ്രവാദത്തിന് ചുക്കാൻ പിടിക്കുന്ന അയൽ രാജ്യത്തിന്റെ 'മർമ്മത്തുള്ള അടി'യാണെന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ പറഞ്ഞിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍മാരുടെ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ഇടപാടുകള്‍ക്ക് തടയിടുക എന്നത് ഭീകരവാദത്തെ തുടച്ചുനീക്കാനുള്ള ആദ്യപടിയാണെന്നും,കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള അന്വേഷണങ്ങളും തുടര്‍നടപടികളും അതിന് സഹായിക്കുന്നുവെന്നും അജിത്‌ഡോവല്‍ വ്യക്തമാക്കി.
ഭീകരവാദ സാമ്പത്തിക ഇടപാടുകള്‍ക്കെതിരെ എന്‍ഐഎയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളെപ്പറ്റിയാണ് ഡോവല്‍ പ്രസ്താവനയിലൂടെ സൂചിപ്പിച്ചത്. അന്വേഷണങ്ങളുടെ തുടര്‍ച്ചയായി നടത്തിയ അറസ്റ്റുകള്‍ ഭീകരവാദികളെ തളര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ടിങ്ങിന് തടയിടുക എന്നത് മാത്രമാണ് ഭീകരവാദത്തെ തുടച്ചുനീക്കാനുള്ള ആദ്യപടി എന്നും അത് സാധ്യമാക്കുന്നത് കേന്ദ്രത്തിൽ നിന്ന് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇച്ഛാശക്തിയോടുള്ള അന്വേഷണങ്ങളും തുടർനടപടികളും മൂലമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഡോവൽ സൂചിപ്പിച്ചത് ഇപ്പോൾ NIA -യുടെ നേതൃത്വത്തിൽ ടെറർ ഫണ്ടിങ്ങിനെതിരെ നടന്നു കൊണ്ടിരിക്കുന്ന തീക്ഷ്ണമായ അന്വേഷണങ്ങളെപ്പറ്റിയാണ്. NIA പ്രസ്തുത അന്വേഷണങ്ങളുടെ തുടർച്ചയായി നടത്തിയ അറസ്റ്റുകൾ ഭീകരവാദികളെ തളർത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഐക്യരാഷ്ട്ര സഭയുടെ ഫിനാൻഷ്യൽ ആക്ഷൻസ് ടാസ്ക് ഫോഴ്‌സ് (FATF) പാകിസ്താനെതിരെ ടെറർ ഫണ്ടിങ് സംബന്ധിച്ച ചട്ടലംഘനങ്ങൾക്ക് നോട്ടീസ് അയച്ചു. ഇതിനു പിന്നിലും NIA നടത്തിയ അന്വേഷണങ്ങളുടെ കണ്ടെത്തൽ സൃഷ്ടിച്ച സമ്മർദ്ദമുണ്ടായിരുന്നു. ഇതേപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു റിപ്പോർട്ട് സമർപ്പിക്കാൻ പാകിസ്താന് നിർദേശമുണ്ട്. ഭീകരവാദത്തിന് ഫണ്ടിങ് നടത്തുന്നു, കള്ളപ്പണം വെളുപ്പിക്കുന്നു തുടങ്ങിയ പല ആക്ഷേപങ്ങളും പാകിസ്താനെതിരെ FATF സമർപ്പിച്ച നോട്ടീസിൽ ഉണ്ട്. മേൽപ്പറഞ്ഞ പ്രവർത്തനങ്ങളുടെ പേരിൽ പാകിസ്ഥാനെ തങ്ങളുടെ 'ഗ്രേ ലിസ്റ്റിൽ' പെടുത്തുന്നു എന്നാണ് FATF അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 13, മുതൽ 18 വരെ പാരിസിൽ നടക്കാനിരിക്കുന്ന FATF സമ്മേളനത്തിൽ പാകിസ്താനെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കുകയും, നോട്ടീസിനുള്ള പാകിസ്ഥാന്റെ മറുപടി തൃപ്തികരമല്ലെങ്കിൽ, പാകിസ്താനെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുകയും ചെയ്തേക്കാം. കരിമ്പട്ടികയിൽ പെട്ടാൽ അത് അടുത്തപടിയായി നിരവധി സാമ്പത്തിക ഉപരോധങ്ങൾക്ക് കാരണമാകാനും ഇടയുണ്ട്.
ATS സംഘാംഗങ്ങളെ പ്രകീർത്തിക്കാനും ഡോവൽ മറന്നില്ല. ‘നിങ്ങള്‍ വെറും അന്വേഷണ ഉദ്യോഗസ്ഥന്മാരല്ല. അതിനുമപ്പുറം, തീവ്രവാദത്തിനെതിരെ ജീവന്‍ പണയം വെച്ച് യുദ്ധം ചെയ്യുന്ന ധീരന്മാരായ പോരാളികളാണ്. തീവ്രവാദത്തെ തച്ചുതകര്‍ക്കേണ്ട യോദ്ധാക്കളാണ്. നമ്മുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ മാത്രം വിചാരിച്ചാല്‍ അത് സാധ്യമാകില്ല . എഫ്ഐആര്‍ ഇടുക, കേസ് അന്വേഷിക്കുക എന്നതില്‍ ഒതുങ്ങിനില്‍ക്കരുത് ജോലിയോടുള്ള നിങ്ങളുടെ അര്‍പ്പണ മനോഭാവം’ എന്നും ഡോവല്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha