സഹോദരിയുടെ ആത്മഹത്യയില്‍ മനംനൊന്ത് സഹോദരന്‍ ചെയ്തത്?

സഹോദരി ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് യുവാവ് സഹോദരീ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മുംബൈയിലെ നല്ലസോപാരയിലാണ് സംഭവം. ആകാശ് കൊലേഖര്‍ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രവീന്ദ്ര ഖാലിദ് (25)നെ പോലീസ് അറസ്റ്റു ചെയ്തു.
പോലീസ് സ്‌റ്റേഷനുള്ളില്‍ വച്ചാണ് കൊലപാതകം നടന്നത്. ആകാശിന്റെ ഭാര്യയും രവീന്ദ്രയുടെ സഹോദരിയുമായ കോമളിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യലിന് ഹാജരായപ്പോഴാണ് കൊലപാതകം നടന്നത്.
ശനിയാഴ്ച രാത്രിയാണ് കോമള്‍ ആത്മഹത്യ ചെയ്തത്. ഒരു വര്‍ഷം മുമ്ബാണ് ആകാശും കോമളും വിവാഹിതരാകുന്നത്. നിസാര കാര്യങ്ങളില്‍ പോലും ഇരുവരും നിരന്തരം വഴക്കിടാറുള്ളതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദം മൂലമാണ് കോമള്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് ദുരൂഹ മരണത്തിന് കേസെടുത്തശേഷം അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാനായി കോമളിന്റെ കുടുംബത്തെ വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നരമാണ് സത്താറയില്‍ നിന്ന് രവീന്ദ്രയും കുടുംബവും മുബൈയിലെ നല്ലസോപാര പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.
പോലീസ് സ്‌റ്റേഷനിലെ മുറിയില്‍ ആകാശിനെ ചോദ്യം ചെയ്യുന്നതു കണ്ട രവീന്ദ്രര്‍ മുറിയിലേക്ക് അതിക്രമിച്ച് കയറി കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ആകാശിനെ പോലീസുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരിയുടെ മരണത്തിന് ഉത്തരവാദി ആകാശാണെന്ന് ആരോപിച്ചാണ് കൊലപ്പെടുത്തിയതെന്ന് രവീന്ദ്ര പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha