ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍... പ്രദേശം കശ്മീര്‍ സോണ്‍ പൊലീസും സുരക്ഷാസേനകളും വളഞ്ഞു

ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. അനന്ത് നാഗ് ജില്ലയിലെ ബിജ്‌ബേഹരയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പ്രദേശം കശ്മീര്‍ സോണ്‍ പൊലീസും സുരക്ഷാസേനകളും വളഞ്ഞിട്ടുണ്ട്. മൂന്നു തീവ്രവാദികള്‍ ജനവാസ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം.
തീവ്രവാദികള്‍ വീട് വാടകക്ക് എടുത്തെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സേന തിരച്ചില്‍ നടത്തിയത്. സേനക്ക് നേരെ തീവ്രവാദികള്‍ വെടിവെപ്പ് നടത്തുകയായിരുന്നു.
f
https://www.facebook.com/Malayalivartha