ബിഐഎസ് മാര്‍ക്കില്ലാതെ കുപ്പിവെള്ളം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്) മാര്‍ക്കില്ലാതെ കുപ്പിവെള്ളം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിഐഎസ് മാര്‍ക്കില്ലാതെ കുപ്പിവെള്ളം വില്‍ക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി നിര്‍ദേശം നല്‍കി. ബിഐഎസ് സര്‍ട്ടിഫിക്കേഷനില്ലാതെ കുപ്പിവെള്ളം വില്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ക്ക് കത്തയച്ചു.
ചില കുപ്പിവെള്ള കമ്പനികള്‍ ബിഐഎസ് സര്‍ട്ടിഫിക്കേഷനില്ലാതെയാണ് വെള്ളം വില്‍ക്കുന്നതെന്ന് പരാതി ഉയര്‍ന്നിരുന്നു. അതോടൊപ്പം ചില കമ്പനികള്‍ സര്‍ട്ടിഫിക്കേഷന്‍ എടുത്തശേഷം ലൈസന്‍സോ, രജിസ്‌ട്രേഷനോ ഇല്ലാതെയാണ് വെള്ളം വില്‍ക്കുന്നതെന്നും പരാതിയുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ കുപ്പിവെള്ളത്തിനും കാനുകളില്‍ വില്‍പ്പന നടത്തുന്ന കുടിവെള്ളത്തിനും ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര അതോറിറ്റി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha