ബംഗാള്‍ രാഷ്ട്രീയത്തില്‍ തിളച്ചുമറിയുന്നത് അഞ്ച് മിനിറ്റിനിടെ നടന്ന മൂന്നു കൊലപാതകം

ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ ബാന്ധു പ്രകാശ് പാല്‍, എട്ടു മാസം ഗര്‍ഭിണിയായ ഭാര്യ ബ്യൂട്ടി , ആറു വയസുകാരനായ മകന്‍ ആര്യ എന്നിവര്‍ അഞ്ച് മിനിറ്റിന്റെ ഇടവേളയ്ക്കുള്ളില്‍ കൊല്ലപ്പെട്ടത് ദുര്‍ഗാപൂജയുടെ അവസാന ദിനമായ ഒക്ടോബര്‍ 8-നായിരുന്നു. 12.06-നും 12.11-നുമിടയിലായിരുന്നു ഈ കൂട്ടക്കുരുതി.
രക്തത്തില്‍ കുളിച്ചുകിടന്ന മൂവരുടെയും വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ കാരണങ്ങളാലാണ് കൊലപാതകമെന്ന് പ്രചാരണമുണ്ടായി. കൊല്ലപ്പെട്ട ബാന്ധു പ്രകാശ് പാല്‍ ആര്‍എസ്എസ് അംഗമാണെന്ന് കാട്ടി ബിജെപി രംഗത്തെത്തിയെങ്കിലും അദ്ദേഹത്തിന് ഒരു രാഷ്ട്രീയ കക്ഷിയുമായും ബന്ധമില്ലെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
കൊലപാതകം സംസ്ഥാനത്ത് ചര്‍ച്ചാവിഷയമായതോടെ അന്വേഷണം ആവശ്യപ്പെട്ട് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും ഇടപെട്ടു. കേസ് ഒതുക്കിത്തീര്‍ക്കാവില്ലെന്നു പറഞ്ഞ ഗവര്‍ണര്‍, സംഭവത്തില്‍ മമത ബാനര്‍ജി സര്‍ക്കാരിന്റെ നിശബ്ദതയില്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
സംഭവം നടന്ന 12.06-ന് ബ്യൂട്ടി ഒരു സുഹൃത്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. 12.11-ന് താന്‍ വീടിനു മുന്നിലെത്തിയപ്പോള്‍ ഒരാള്‍ അവിടെ നിന്നും ഓടിമറയുന്നതു കണ്ടതായി വീട്ടില്‍ പാല്‍ നല്‍കാനെത്തിയയാളും പൊലീസിനു മൊഴി നല്‍കി.
അന്വേഷണത്തിനൊടുവില്‍ ബാന്ധു പ്രകാശ് പാല്‍-ലില്‍ നിന്ന് ഒരു വര്‍ഷം മുന്‍പ് ഇന്‍ഷുറന്‍സ് പോളിസിയെടുത്ത ഉത്പല്‍ ബെഹ്‌റയെ പൊലീസ് പിടികൂടി. പ്രീമിയം അടച്ചതിന്റെ രസീത്്, ബാന്ധു പ്രകാശ് പാല്‍-ലില്‍ നിന്ന ലഭിക്കാത്തതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചെന്നും എന്നാല്‍ ബാന്ധുവിന്റെ മോശം പ്രതികരണത്തില്‍ അപമാനിതനായതോടെ തിരിച്ചടി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് നിര്‍മാണ തൊഴിലാളിയായ ഉത്പല്‍ പൊലീസിനു നല്‍കിയ മൊഴി.
കോളിങ് ബെല്‍ കേട്ട് 35-കാരനായ കുടുംബനാഥന്‍ ബാന്ധു പ്രകാശ് പാല്‍ വാതില്‍ തുറന്ന നിമിഷം തന്നെ വടിവാളുമായി വീടിനുള്ളിലേക്ക് കയറി ആദ്യം ബാന്ധു പ്രകാശ് പാലിനെയും പിന്നാലെ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. ഭാര്യയും മകനും തന്നെ തിരിച്ചറിയുമെന്ന് കരുതിയതിനാലാണ് അവരെയും കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
എന്നാലും ആരോപണപ്രത്യാരോപണങ്ങളുമായി ഈ കൊലപാതകം ബംഗാളില്‍ ചര്‍ച്ചാവിഷയമാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള തയ്യാറെടുപ്പിലായ തൃണമൂല്‍ കോണ്‍ഗ്രസ് - ബിജെപി നേതൃതങ്ങള്‍ ഈ കൂട്ടക്കൊലയെചൊല്ലി ആരോപണങ്ങള്‍ തുടരുന്നതിനിടെയാണ് ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്ന പൊലീസിന്റെ വിശദീകരണം.
അതിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചത്തെ ദുര്‍ഗാപൂജ ആഘോഷത്തില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനു വേദിയില്‍ ഇരിപ്പിടം നല്‍കിയിരുന്നില്ല. അതേസമയം മുഖ്യമന്ത്രി മമത ബാനര്‍ജിയും മറ്റ് വിശിഷ്ടാതിഥികളും വേദിയിലായിരുന്നു ഇരുന്നത്. ആദ്യാവസാനം ആഘോഷത്തില്‍ പങ്കെടുത്തെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സി ചിത്രീകരിച്ച ദൃശ്യങ്ങളില്‍ ഒരിക്കല്‍ പോലും തന്നെ ഉള്‍പ്പെടുത്തിയില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു. 8-ാം തീയതി നടന്ന മുര്‍ഷിദാബാദ് കൂട്ടക്കൊല സംബന്ധിച്ച് ഗവര്‍ണര്‍, സര്‍ക്കാരിനെതിരെ നടത്തിയ പ്രസ്താവനയാണ് 11-ാം തീയതിയിലെ ഈ നടപടിക്കു പിന്നിലെന്ന് ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha