ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നു....

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സമീപ നഗരങ്ങളിലും വായുമലിനീകരണം രൂക്ഷമാകുന്നു. ദീപാവലിക്ക് മുമ്പേ തന്നെ ഡല്‍ഹിയിലെ വായു മലിനീകരണ തോത് ഉയരുകയാണ്. സമീപ നഗരങ്ങളായ ഗുഡ്ഗാവ്, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് നഗരങ്ങളെല്ലാം പുക നിറഞ്ഞ മൂടല്‍മഞ്ഞ് കണ്ടാണ് ഇന്ന് ഉണര്‍ന്നത്. ഡല്‍ഹിയിലെ വായുമലിനീകരണ തോത് കഴിഞ്ഞ ദിവസം വളരെ മോശം അവസ്ഥയിലേക്ക് എത്തിയിരുന്നു.
വായു മലിനീകരണത്തിന്റെ തോത് പരിശോധിക്കുന്ന 37 സ്‌റ്റേഷനുകളില്‍ 17 എണ്ണവും മലിനീകരണം അപകടമായ രീതിയിലേക്ക് ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്..
"
https://www.facebook.com/Malayalivartha