ഇന്ത്യയിലും കൊടും പട്ടിണി.. ഇന്ത്യയുടെ അവസ്ഥ പാകിസ്താനേക്കാള്‍ മോശം, ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിൽ ... പാകിസ്താനിലേയ്ക്കാള്‍ കൂടുതൽപട്ടിണി ഇന്ത്യയിലാണെന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന വിവരം

ഇന്ത്യയിലും കൊടും പട്ടിണി.. ഇന്ത്യയുടെ അവസ്ഥ പാകിസ്താനേക്കാള്‍ മോശം, ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിൽ ... പാകിസ്താനിലേയ്ക്കാള്‍ കൂടുതൽപട്ടിണി ഇന്ത്യയിലാണെന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന വിവരം
117 രാജ്യങ്ങളുടെ പട്ടികയില്‍ 102ാമതായാണ് ഇന്ത്യയുടെ സ്ഥാനം. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് പട്ടിണി ഏറ്റവുമധികം അനുഭവപ്പെടുന്ന 117ാമത്തെ രാജ്യം
ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ് പ്രകാരം ഇന്ത്യയുടെ സൂചിക 30.3 ആണ്. ഇത് ഗുരുതര സാഹചര്യം എന്ന വിഭാഗത്തിലാണ് വരുന്നത്. ഇന്ത്യയിലെ പട്ടിണി സൂചിക ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ്. 20 മുതല്‍ 34.9 വരെ സൂചികയില്‍ വരുന്ന രാജ്യങ്ങളാണ് ഗുരുതരമായ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും പിന്നിലാണ് ഇന്ത്യ. 2015ല്‍ 93ാം റാങ്കായിരുന്നു ഇന്ത്യയ്ക്ക്. എന്നാല്‍ പിന്നീട് ഇത് ഇടിഞ്ഞു. പാകിസ്താന്‍ 94ാം സ്ഥാനത്താണ്. 25ാമതായാണ് ചൈന നിലയുറപ്പിച്ചിരിക്കുന്നത്. പട്ടിണി കൂടുന്നതനുസരിച്ച് റാങ്കില്‍ പിന്നോക്കമാവും.
2014 മുതല്‍ 2018 വരെയുള്ള ഡാറ്റയാണ് ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സിന്റേത്. 2011ല്‍ 67ാം സ്ഥാനത്തും 2014ല്‍ 55ാം സ്ഥാനത്തുമായിരുന്നു ഇന്ത്യ. 2016ല്‍ 97, 2018ല്‍ 100 എന്നിങ്ങനെ പട്ടിണി കുറക്കുന്നതില്‍ ഇന്ത്യ ഓരോ വര്‍ഷവും പിന്നോട്ട് പോവുകയാണ് ചെയ്തിരിക്കുന്നത്.
തുടര്‍ച്ചയായി സൂചികയില്‍ സ്ഥിരതയാര്‍ന്ന മുന്നേറ്റം രേഖപ്പെടുത്തിയിരുന്ന ഇന്ത്യ 2015 മുതലാണ് താഴേക്ക് വന്നത്.. 2015ല്‍ ഇന്ത്യയുടെ റാങ്ക് 93 ആയിരുന്നു. 2ാം സ്ഥാനത്തായിരുന്നു ചൈന. അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നി രാജ്യങ്ങളും ഇപ്പോൾ ഇന്ത്യയ്ക്ക് മുകളിലാണ്.
ഇതില്‍ നേപ്പാളും ബംഗ്ലാദേശും പാകിസ്ഥാനും പട്ടിണിയുടെ കാര്യത്തില്‍ ഗുരുതര സാഹചര്യം നേരിടുന്നവരുടെ പട്ടികയില്‍ തന്നെയാണെങ്കിലും അവരുടെ നില ഇന്ത്യയുടേതിനേക്കാള്‍ മെച്ചമാണെന്ന് സുചികകള്‍ പ്രകാരമുള്ള റാങ്കിങ് വ്യക്തമാക്കുന്നു
ശ്രീലങ്ക 17.1 സൂചികയോടെ 66-ാം സ്ഥാനത്തും നേപ്പാള്‍ 20. 8 സൂചികയോടെ 73 -ാം സ്ഥാനത്തും ബംഗ്ലാദേശ് 25.8 സൂചികയോടെ 88-ാം സ്ഥാനത്തും പാകിസ്ഥാന്‍ 28.5 സൂചികയോടെ 94 -ാം സ്ഥാനത്തുമാണ് റാങ്ക് ചെയ്യപ്പെട്ടത്
പോഷകാഹാരക്കുറവ് അധികമുള്ള രാജ്യമാണ് ഇന്ത്യയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മോദി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി വിജയം കാണാത്തതിന്റെ ലക്ഷണമാണ് ആഗോള പട്ടിക സൂചികയില്‍ ഇന്ത്യയുടെ റാങ്കെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ആഗോള തലത്തിലെ പട്ടിണിയും പോഷകാഹാരക്കുറവും പരിഗണിച്ചാണ് സൂചിക തയ്യാറാക്കുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, ശൈശവ മരണം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്ന ഘടകങ്ങള്‍
ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ആഗോള പട്ടിണി സൂചിക ഉയര്‍ന്നു നില്‍ക്കുന്നതിന് പ്രധാന കാരണായി ചൂണ്ടിക്കാണിക്കുന്നത് ഉയര്‍ന്ന നിരക്കില്‍ കുട്ടികള്‍ അനുഭവിക്കുന്ന പോഷകാഹാരക്കുറവാണ്. ദക്ഷിണേഷ്യയിലെ കുട്ടികളുടെ വളര്‍ച്ചാമുരടിപ്പ് 37.6 ശതമാനമാണ്. കുട്ടികളിലെ ഭാരക്കുറവ് 17. 5 ശതമാനവും. ഇത് രണ്ടും മറ്റേത് പ്രദേശത്തേക്കാളും വളരെ ഉയര്‍ന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയിലെ കുട്ടികളുടെ ഭാരക്കുറവും വളരെയധികം കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 20.8 ശതമാനമാണ് ഇന്ത്യയിലെ കുട്ടികളുടെ ഭാരക്കുറവ്. കുട്ടികളുടെ വളര്‍ച്ചാമുരടിപ്പിലും ഇന്ത്യയുടെ നിരക്ക് കൂടുതലാണ് 37.9 ശതമാനമാണത്.
കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പ് കുറച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ അയല്‍ രാജ്യങ്ങളായ നേപ്പാളും ബംഗ്ലാദേശും മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബംഗ്ലാദേശില്‍ 1997ല്‍ 58.5 ശതമാനമായിരുന്നു വളര്‍ച്ചാമുരടിപ്പ് 2011ല്‍ 40.2 ശതമാനമായി കുറച്ചുകൊണ്ടുവരാന്‍ സാധിച്ചു.
ദക്ഷിണേഷ്യയില്‍ നവജാതശിശുക്കള്‍ക്കും കുട്ടികള്‍ക്കും ആഹാരം നല്‍കുന്ന രീതി, സ്ത്രീകള്‍ ഗര്‍ഭിണികളായിരിക്കുമ്പോഴും അതിന് ശേഷവും സ്ത്രീകള്‍ക്ക് പോഷകാഹരം ലഭിക്കാത്തത്, മോശമായ ശുചിത്വ സാഹചര്യങ്ങള്‍, എന്നിവയൊക്കെ ഇതിന് കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ മൊത്തം ഭക്ഷണത്തിന്റെ ഏതാണ്ട് 40 ശതമാനത്തോളം കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കപ്പെടുന്നു എന്നതാണ് ഏറ്റവും ദുഖകരമായ വിരോധാഭാസം ..പാഴായിപ്പോകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ പഴങ്ങളും പച്ചക്കറികളുമാണ്. ഈ ഭക്ഷണം പാകം ചെയ്യാന്‍ ആവശ്യമുള്ള ഏകദേശം 230 ക്യുബിക് കീലോമീറ്ററോളം ശുദ്ധ ജലവും ഇതിലൂടെ പാഴാക്കപ്പെടുന്നു എന്നതാണ് മറ്റൊരു സങ്കടകരമായ വസ്തുത. പല സംസ്ഥാനങ്ങളും കൊടും പട്ടിണിയും രൂക്ഷമായ ജലക്ഷാമവും നേരിടുന്ന അവസരത്തിലാണ് ഇതിനുള്ളത് വിഷയത്തിന്റെ ഗൌരവം വർധിപ്പിക്കുന്നു
ആഗോളതലത്തില്‍ ദാരിദ്ര്യം കുറഞ്ഞുവരുന്നു എന്ന സൂചനയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗുരുതരം എന്ന അവസ്ഥയില്‍നിന്നും ഗുരുതരമായതും പരിഹരിക്കാവുന്നതുമെന്ന അവസ്ഥയിലേക്ക് ആഗോള ദാരിദ്ര്യ നിരക്ക് മാറിയിട്ടുണ്ട് .ജര്‍മ്മന്‍ സംഘടനയായ വെല്‍ത് ഹങ്കര്‍ഹില്‍ഫ്, ഐറിഷ് സംഘടന കണ്‍സേണ്‍ വേള്‍ഡ് വൈഡും ചേര്‍ന്നാണ് സൂചിക തയ്യാറാക്കിയത്
https://www.facebook.com/Malayalivartha