ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാവുന്നു 75-ാം വയസില്‍ പെണ്‍കുഞ്ഞിന്റെ അമ്മയായ വയോധിക

രാജസ്ഥാനിലെ കോട്ട സ്വദേശിയായ 75-കാരിയിലേക്കാണ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോഴുള്ളത്. പ്രായത്തിന്റെ അവശതകള്‍ ഉണ്ടായിരുന്നുവെങ്കിലും സ്വന്തമായി ഒരു കുഞ്ഞ് വേണമെന്ന ഇവരുടെ തീവ്രമായ ആഗ്രഹത്തിന് മുമ്പില്‍ മറ്റെല്ലാ തടസങ്ങളും വഴിമാറുകയായിരുന്നു. 75-ാം വയസില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയിരിക്കയാണ് കോട്ടയിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ഈ വയോധിക.
ഇവരുടെ ആഗ്രഹ സഫലീകരണത്തിന് ചുക്കാന്‍ പിടിച്ച കിങ്കര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അറിയിച്ചു.
ഒരു ശ്വാസകോശം മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. ഇതോടെ ആറാം മാസത്തില്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തൂക്കക്കുറവുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
ഇവര്‍ നേരത്തേ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. വെല്ലുവിളികള്‍ അതിജീവിച്ച് അമ്മയെയും കുഞ്ഞിനെയും സുരക്ഷിതരാക്കിയ ഡോക്ടര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ് എല്ലാവരും.
https://www.facebook.com/Malayalivartha