തീവ്രവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന എഫ്.എ.ടി.എഫ് മുന്നറിയിപ്പ് ... പ്രതികരണവുമായി കരസേന മേധാവി ബിപിന്‍ റാവത്ത്
എഫ്.എ.ടി.എഫ് പാകിസ്താന് അന്ത്യശാസനം നല്കിയ സംഭവത്തില്‍ പ്രതികരണവുമായി കരസേന മേധാവി ബിപിന്‍ റാവത്ത്. ഫെബ്രുവരിക്കകം തീവ്രവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന എഫ്.എ.ടി.എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തിലാണ് റാവത്തിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
പാകിസ്താന് ഇപ്പോള്‍ സമ്മര്‍ദ്ദത്തിലാണ്. അവര്‍ക്ക് നടപടിയെടുക്കാതെ മുന്നോട്ട് പോകാനാവില്ല. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അവര്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. എഫ്.എ.ടി.എഫിന്റെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത് ഒരു രാജ്യത്തിനും ഗുണകരമാവില്ലെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു.
2020 ഫെബ്രുവരിക്കകം തീവ്രവാദത്തിനെതിരായ കര്‍മപദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാകിസ്താനെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്നും എഫ്.എ.ടി.എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
" "
https://www.facebook.com/Malayalivartha