കേജരിവാള്‍ വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി

ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി. എഎപി നേതാവ് മനീഷ് സിസോദിയയും കേജരിവാളിന് ഒപ്പമുണ്ടായിരുന്നു. ഡല്‍ഹിയുടെ വികസനത്തിനായി എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് കേജരിവാള്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. എഎപി സര്‍ക്കാരിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും വെങ്കയ്യ നായിഡു വാഗ്ദാനം ചെയ്തു. വാരണാസിയില്‍ വച്ച് മോദിയുമായി കൂടിക്കാഴ്ച്ചയ്ക്ക് കേജരിവാള്‍ സമയം ചോദിച്ചിരുന്നെങ്കിലും അനുവദിക്കാത്ത മോദി ഇന്നലെ ഫലം പുറത്തുവന്ന ഉടനെ കേജരിവാളിനെ വിളിക്കുകയും ചായ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























