മഹാരാഷ്ട്രയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം... ഹരിയാനയില്‍ പോരാട്ടം ഇഞ്ചോടിഞ്ച്

കോണ്‍ഗ്രസിന് തിരിച്ചുവരവ് സാധ്യമാകുമോ ബിജെപി പടയോട്ടം തുടരുമോ എന്ന ചോദ്യം ഉയര്‍ത്തുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഫലങ്ങള്‍ പ്രവചിച്ച നിലയില്‍ തന്നെ. മഹാരാഷ്ട്രയില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമ്പോള്‍, ഹരിയാനയില്‍ പോരാട്ടം ഇഞ്ചോടിഞ്ച് എന്ന രീതിയില്‍ പുരോഗമിക്കുന്നു. മഹാരാഷ്ട്രയില്‍ ബിജെപി ഭരണം നില നിര്‍ത്തുമെന്ന് സൂചനകള്‍ പുറത്തുവരുമ്‌ബോള്‍ ഹരിയാനയില്‍ കുഞ്ഞന്മാര്‍ വിധി നിര്‍ണ്ണയിക്കുന്ന രീതിയിലേക്ക് ആണ് കാര്യങ്ങള്‍ മാറുന്നത്.
വോട്ടെണ്ണല്‍ പുരോഗമിക്കമ്പോള്‍ മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ 267 ലും ഫലം പുറത്തുവരുമ്പോാള്‍ ബിജെപി 178 മണ്ഡലങ്ങളില്‍ മുന്നിലാണ്. 81 സീറ്റുകളില്‍ കോണ്‍ഗ്രസും എട്ടിടത്ത് മറ്റുള്ളവരും മുന്നിലാണ്. ഹരിയാനയില്‍ 90 സീറ്റുകളില്‍ 48 ഇടത്ത് ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് ഇവിടെ 29 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു.
തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത മുന്നില്‍ വെച്ച് മറ്റുള്ളവര്‍ 13 സീറ്റുകളിലും നില്‍ക്കുന്നു. നിലവിലെ ലീഡ് തുടര്‍ന്നാല്‍ മഹാരാഷ്ട്രയില്‍ ബിജെപി ഭരണം തുടര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഹരിയാനയില്‍ തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha