വിജയം ഉറപ്പിച്ച് ബിജെപി-ശിവസേന സഖ്യം; ഇരു സംസ്ഥാനങ്ങളിലും ഭരണത്തുടര്‍ച്ച ഉറപ്പിച്ച് ആത്മവിശ്വാസത്തിൽ ബിജെപി

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് ബിജെപി-ശിവസേന സഖ്യം. സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ച 242 മണ്ഡലങ്ങളില്‍ 17 മണ്ഡലങ്ങളിലും എന്‍ഡിഎ മുന്നേറി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉറപ്പിക്കുന്ന തരത്തിലാണ് എന്‍ഡിഎയുടെ മുന്നേറ്റം. അതേസമയം മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്ബേ ആഘോഷത്തിനായി ബിജെപി ഒരുങ്ങി. ലഡ്ഡുവും മാലയും ബൊക്കേയുമെല്ലാം റെഡിയായി കഴിഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
ഇരു സംസ്ഥാനങ്ങളിലും ഭരണത്തുടര്‍ച്ച ഉറപ്പിച്ച് ആത്മവിശ്വാസത്തിലാണ് ബിജെപി. മഹാരാഷ്ട്രയില്‍ ഇക്കുറി ബിജെപിയും ശിവസേനയും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ദേവേന്ദ്ര ഫട്നാവിസിന്റെ ജനപിന്തുണയും പ്രതിപക്ഷ നിരയിലെ പ്രതിസന്ധികളും ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഹരിയാണയിലും ബിജെപിക്ക് അനുകൂല കാലാവസ്ഥയാണുള്ളത്. 90 അംഗ നിയമസഭയില്‍ 75ല്‍ അധികം സീറ്റുകള്‍ ബിജെപി നേടുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോള്‍ സര്‍വേകളും പ്രവചിച്ചത്. എന്നാല്‍ ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യാ സര്‍വേ ഹരിയാണയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചത്. ചൗട്ടാല കുടുംബത്തിലെ ഇളമുറക്കാരന്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി പാര്‍ട്ടി കന്നി അംഗത്തില്‍ തന്നെ നിര്‍ണായകമാകുമെന്നാണ് സര്‍വേകള്‍ പറയുന്നത്.
ഹരിയാനയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ പ്രതികരിച്ചു. ഹരിയാനയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് േപാരാട്ടം നടത്തുന്നതിനിടെയാണ് ഹൂഡയുടെ പ്രതികരണം. റോത്തഗ് ജില്ലയിലെ സംപാല കിലോയ് മണ്ഡലത്തില്‍ ഹൂഡ ലീഡ് ചെയ്യുകയാണ്.
ഹരിയാനയില്‍ 41 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 29 സീറ്റുകളില്‍ കോണ്‍ഗ്രസും 11 സീറ്റുകളില്‍ ജെ.ജെ.പിയും ഏഴിടത്ത് മറ്റുള്ളവരുമാണ് മുന്നേറുന്നത്. ജെ.ജെ.പിയുടെ പിന്തുണ ഉറപ്പാക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha