കഞ്ചാവ് കടത്താന്‍ ആംബുലന്‍സ് സൈറണ്‍ മുഴക്കി പായിച്ചു, പ്രതികള്‍ റിമാന്‍ഡില്‍

അത്യാഹിതം സംഭവിച്ച രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ എന്ന രീതിയില്‍ സൈറണ്‍ മുഴക്കി ആംബുലന്‍സ് പായിച്ച് തമിഴ്നാട് ഉദുമല്‍പേട്ടയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന 600 കിലോഗ്രാം കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ സംഘം ഉപയോഗിച്ചത് വ്യാജ നമ്പര്‍ പതിപ്പിച്ച ആംബുലന്‍സ്.
വാടകയ്ക്ക് എടുത്തതായിരുന്നു ആംബുലന്‍സ്. ഉദുമല്‍പേട്ടയ്ക്കു സമീപം പഴനി ബൈപാസില്‍ ചൊവ്വാഴ്ച വൈകിട്ട് കോയമ്പത്തൂര്‍ നര്‍കോട്ടിക് വിഭാഗം ഡിവൈഎസ്പി വിന്‍സെന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണു കഞ്ചാവ് പിടികൂടിയത്.
ഉദുമല്‍പേട്ട പൊലീസ് സ്റ്റേഷനു പിന്‍ഭാഗത്തുള്ള കറുപ്പസ്വാമിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 600 കിലോഗ്രാം കഞ്ചാവില്‍ 300 കിലോഗ്രാം കഞ്ചാവ് ആംബുലന്‍സില്‍ പഴനി വഴി തിരുച്ചിറപ്പള്ളിയിലേക്കു കടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്.
ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഉദുമല്‍പേട്ട സ്വദേശികളായ കറുപ്പ സ്വാമി(32)യെയും അരുണ്‍കുമാറി(28)നെയും പിടികൂടിയെങ്കിലും കറുപ്പസ്വാമി ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞു. അരുണ്‍കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹായി അശോക് കുമാറി(27)നെ പിടികൂടുകയും കറുപ്പസ്വാമിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബാക്കി 300 കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. അരുണ്‍കുമാറിനെയും അശോക്കുമാറിനെയും കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കറുപ്പസ്വാമിയെ അന്വേഷണ സംഘം പിടികൂടിയതായാണു സൂചന.
ആന്ധ്രാപ്രദേശ് വിജയവാഡയിലെ പടഗിരിയില്‍ നിന്നാണ് ആംബുലന്‍സ് ഉപയോഗിച്ച് സംഘം കഞ്ചാവ് എത്തിച്ചതെന്നു വിവരം ലഭിച്ചതായും സംഘം തമിഴ്നാട്ടിലെ വിവിധ ജില്ലകളിലും കേരളത്തിലും ഈ കഞ്ചാവ് വിറ്റഴിക്കുകയാണു പതിവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha