കരടിയുടെ ലൈംഗികാവയവം തിന്നുന്ന കടുവാ വേട്ടക്കാരന്‍ പോലീസ് പിടിയിലായി

ആറു വര്‍ഷം നീണ്ട തെരച്ചിലിനൊടുവില്‍ യാര്‍ലന്‍, ലുസാലന്‍ എന്നെല്ലാമുള്ള വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്ന കുപ്രസിദ്ധ കടുവ വേട്ടക്കാരനായ ജസ്രത്തിനെ മദ്ധ്യപ്രദേശ് പോലീസ് പൊക്കി. മദ്ധ്യപ്രദേശ് വൈല്‍ഡ് ലൈഫ് സ്പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്സാണ് പിടികൂടിയത്.
ലൈംഗികാവയവം കാണാതായ നിലയില്‍ മദ്ധ്യപ്രദേശിലെ കാട്ടില്‍ കരടിയുടെ മൃതദേഹം ഫോറസ്റ്റ് വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് യാര്‍ലന്‍ വൈല്‍ഡ് ലൈഫ് എസ്ടിഎഫിന്റെ അന്വേഷണ പരിധിയില്‍ വരുന്നത്. കരടികളുടെ ലൈംഗികാവയവം ലൈംഗികാസക്തിക്ക് മികച്ചതാണെന്ന വിശ്വാസത്തെ തുടര്‍ന്നാണ് ഇയാള്‍ തേന്‍ കരടികളെ കൊലപ്പെടുത്തിയിരുന്നതും അവയുടെ സ്വകാര്യഭാഗങ്ങള്‍ ഭക്ഷണമാക്കിയിരുന്നതും. അതേസമയം കരടികളുടെ പിത്താശയവും ലൈംഗികാവയവങ്ങളും വില്‍പ്പന നടത്തുന്ന ആഗോള മാഫിയയുടെ ഇടപെടല്‍ യാര്‍ലന്റെ പ്രവര്‍ത്തിയില്‍ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. ഡല്‍ഹിയിലും അതിര്‍ത്തിക്ക് പുറത്തും യാര്‍ലന്‍ ചിലരുമായി ഇടപെടല്‍ നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബിസിനസുകാരില്‍ നിന്നുള്ള ഓര്‍ഡര്‍ അനുസരിച്ച് യാര്‍ലന്‍ കരടികളെ കൊലപ്പെടുത്തിയിരുന്നത്. 2014-ല്‍ ഛത്തീസ്ഗഡിലെ രണ്ട് ഇടങ്ങളില്‍ നിന്നും രണ്ടു കരടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ യാര്‍ലനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
30-കാരനായ യാര്‍ലന്‍ ആറു വര്‍ഷമായി പോലീസിനെ കബളിപ്പിച്ചു കൊണ്ടിരുന്ന പ്രതിയാണ്. 2014-ല്‍ ജാമ്യം നേടി മുങ്ങിയ യാര്‍ലനെ വിടാതെ ഗുജറാത്ത് - വഡോദര ഹൈവേകളിലൂടെ നിരീക്ഷിച്ചു കൊണ്ടിരുന്ന പോലീസിന്റെ കൈകളില്‍ അടുത്തിടെയാണ് വന്നു വീണതെന്നു മാത്രം. മൂന്ന് വ്യാജ വോട്ടര്‍ ഐഡികളും ആധാര്‍ കാര്‍ഡുകളും ഇയാളില്‍ നിന്നും കണ്ടെത്തി. പതിനഞ്ചാം വയസ്സുമുതല്‍ താന്‍ കടുവാവേട്ട തുടങ്ങിയ ആളാണെന്നും ഇതിനകം അനേകം കടുവകളെയും തേന്‍കരടികളെയും നൂറു കണക്കിന് കാട്ടുപന്നികളെയും മയിലുകളെയും വേട്ടയാടിയിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചു. കാട്ടിറച്ചി ഗ്രാമത്തിലെ സര്‍പഞ്ചുകള്‍ക്കും മറ്റും നല്‍കി വശപ്പെടുത്തിയിരുന്നതിനാല്‍ അവര്‍ വിവരങ്ങള്‍ പോലീസില്‍ നിന്നും മറച്ചു വെച്ചിരുന്നു.
വംശനാശം നേരിടുന്ന ജന്തുഗണത്തില്‍ പെടുന്ന തേന്‍കരടികളെ കൊല്ലുന്നത് ഇന്ത്യ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും കാന്‍സര്‍, വിട്ടുമാറാത്ത വേദന, ആസ്തമ, സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് തേന്‍കരടിയുടെ ചില ആന്തരീകാവയവങ്ങള്‍ ഉത്തമമാണെന്ന ചില വിശ്വാസങ്ങള്‍ നില നില്‍ക്കുന്നത് ഇവയുടെ ജീവന് ഭീഷണിയായി മാറുന്നുണ്ട്. കരടിയുടെ പിത്താശയത്തിന് കരിഞ്ചന്തകളില്‍ മയക്കുമരുന്നിനേക്കാള്‍ വിലയാണ്.
പെഞ്ച് കടുവാസങ്കേതത്തില്‍ 2012 ഫെബ്രുവരി 28-ന് കുട്ടികളുമായി നീങ്ങുന്ന നിലയിലായിരുന്നു ടി 13- പെണ്‍കടുവ അവസാനമായി ക്യാമറയില്‍ പതിഞ്ഞത്. പിന്നീട് പെട്ടെന്ന് കാണാതായ ഇതിനെ 2013 ജനുവരി 12-ന് 1,500 കി.മീ. അകലെ നേപ്പാളില്‍ നിന്നുമാണ് ഇതിന്റെ തോല്‍ കണ്ടെത്തിയത്. ഇത് രാജ്യത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. തുടര്‍ന്ന് ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ച ലോഡു ഡിമെ എന്ന വേട്ടക്കാരന്‍ കാഠ്മണ്ഡുവില്‍ നിന്നും അറസ്റ്റിലാകുകയും ചെയ്തു. മദ്ധ്യപ്രദേശില്‍ നിന്നും കടുവയുടെ തോല്‍ കടത്താനുള്ള ശ്രമമാണെന്ന് മദ്ധ്യപ്രദേശ് പോലീസിന് തോന്നിയെങ്കിലും ഇതിനകം നേപ്പാള്‍ ഡിമെയെ ഇന്റര്‍പോളിന് കൈമാറിയിരുന്നു. പെഞ്ച് കടുവാസങ്കേതത്തില്‍ കൊല്ലപ്പെട്ട ടി13 പെണ്‍കടുവയെ വേട്ടയാടിയത് താനാണെന്ന് യാര്‍ലന്‍ സമ്മതിച്ചിട്ടുണ്ട്.
2014-ല്‍ അറസ്റ്റിലായപ്പോള്‍ യാര്‍ലന്‍ നിര്‍ദേശിച്ചത് അനുസരിച്ച് മാതാവ് കടുവാത്തോല്‍ മറവു ചെയ്തിരുന്നു. അമ്മാവന്‍ ബാര്‍സുലിനൊപ്പമായിരുന്നു യാര്‍ലനെ പിടികൂടിയത്. എന്നാല്‍ അത് ആര്യനാണെന്നും ലുസാലനാണെന്നും മറ്റും പറഞ്ഞ് ഇയാള്‍ അന്വേഷണം വഴിതെറ്റിച്ചു. താന്‍ ഡല്‍ഹിയിലെ കടുവാ വേട്ടക്കാരായ മമ്രു, ചികാ, സര്‍ജു, എന്നിവരുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായും ഇവര്‍ക്ക് ഹരിയാനയിലെ രഞ്ജീത് ബാവരിയയുമായി ബന്ധമുണ്ടായിരുന്നു എന്നും ഇവരെല്ലാം ചൈനയിലേക്കും ടിബറ്റിലേക്കും പാശ്ചാത്യരാജ്യങ്ങളിലേക്കും കടുവാത്തോല്‍ വിതരണം ചെയ്തിരുന്ന പ്രധാന വിതരണക്കാരന്‍ ടാഷി ഷെറിംഗിന്റെ ആള്‍ക്കാരാണെന്നും യാര്‍ലന്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha