14 ദിവസത്തിനകം 5 കൊലപാതകങ്ങൾ; കശ്മീർ താ ഴ്വരയിൽ വീണ്ടും അശാന്തി പടർത്തി ഭീകരർ; പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 18 ഭീകരരെ വധിച്ചു

ജമ്മുകാശ്മീരിനു പ്രത്യേകാധികാരം അനുവദിച്ച് നൽകിയ ആർട്ടിക്കിൾ 370, 2019 ഓഗസ്റ്റ് 5 -ന്റദ്ദാക്കിയതിനു ശേഷം തീവ്രവാദസംഘങ്ങളിൽ നിന്ന് പ്രതികാരനടപടികളുണ്ടായേക്കും എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വളരെ കർശനമായ നിയന്ത്രണങ്ങളിലൂടെയായിരുന്നു കശ്മീർ താഴ്വര കടന്നുപോയത്. രാജ്യത്തിൻറെ മറ്റുഭാഗങ്ങളിലുള്ളവർക്ക് കിട്ടിയിരുന്ന പ്രാഥമികമായ സൗകര്യങ്ങളിൽ പലതും കഴിഞ്ഞ കുറെ മാസങ്ങളായി കശ്മീരികൾക്ക് നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ അവ ഒന്നൊന്നായി പുനഃസ്ഥാപിക്കപ്പെട്ട്, കാശ്മീർ തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തീവ്രവാദികളും പതിയെ അവരുടെ മടകളിൽ നിന്ന് പുറത്തിറങ്ങിയിരിക്കുകയാണ്.
ഇത്തവണ ചാവേർ ആക്രമണങ്ങൾക്കു പകരം, ഒളികേന്ദ്രങ്ങളിൽ നിന്ന് താത്കാലികമായി പുറത്തിറങ്ങി വന്ന്, സാധാരണക്കാരായ ഇതരസംസ്ഥാന തൊഴിലാളികളെയും, കച്ചവടക്കാരെയും മറ്റും വധിച്ച് തിരികെ കാടുകയറുന്ന ഗറില്ലാ യുദ്ധമുറയാണ് അവർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇത് താഴ്വരയിൽ വീണ്ടും അശാന്തി പടർത്തിയിരിക്കുകയാണ്.
ഒക്ടോബർ 14-ന് കശ്മീരിലെ ഷോപ്പിയാനിലെ ഷിർമലിൽ വെച്ച് കൊല്ലപ്പെട്ടത് കശ്മീരിൽ നിന്നുള്ള ട്രക്ക് ഡ്രൈവറായ ശരീഫ് ഖാനായിരുന്നു. കശ്മീരി ആപ്പിൾ ശേഖരിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകാനായി ട്രിപ്പുവന്നതായിരുന്നു രാജസ്ഥാൻ സ്വദേശിയായ ശരീഫ് ഖാൻ. ട്രക്കിനുകുറുകെ മറ്റൊരു വണ്ടി കൊണ്ടുവന്നിട്ട് തീവ്രവാദികൾ അദ്ദേഹത്തെ വിളിച്ചിറക്കി വെടിവെച്ചു കൊല്ലുകയായിരുന്നു. അതിനുശേഷം ട്രക്കിന് അവർ തീയിടുകയും ചെയ്തു. ഈ സംഭവം നടന്ന് 48 മണിക്കൂറിനകം തന്നെ പുൽവാമയിലെ സെഹാമ ഗ്രാമത്തിലുള്ള ഒരു ഇഷ്ടികക്കളത്തിൽ ജോലിചെയ്തിരുന്ന സേഥി കുമാർ സാഗർ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. അതേ ദിവസം പഞ്ചാബിൽ നിന്നുള്ള ആപ്പിൾ കച്ചവടക്കാരനായ ചരൺജിത് സിംഗിനെ ഷോപ്പിയാനിൽ വെച്ച് തീവ്രവാദികൾ വെടിവെച്ചുകൊന്നു. സഹായിക്ക് ഗുരുതരമായ പരിക്കുകളേറ്റു. കഴിഞ്ഞ 24-ന് ഇല്യാസ് ഖാൻ എന്ന അൽവാർ സ്വദേശിയായ മറ്റൊരു ട്രക്ക് ഡ്രൈവർ കൂടി കാശ്മീരിൽ ഭീകരവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സഹായി പഞ്ചാബ് സ്വദേശി ജീവന് ഗുരുതരമായ പരിക്കേറ്റു. അങ്ങനെ ആകെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ കാശ്മീരിൽ കൊല്ലപ്പെട്ടത് നാല് ഇതരസംസ്ഥാനക്കാരാണ്.
എന്നാൽ ഇന്ത്യൻ സൈന്യം ഇതൊന്നും തന്നെ നോക്കി കയ്യും കെട്ടി ഇരിക്കുകയല്ല. പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 18 ഭീകരരെയാണ് വധിച്ചത്. നീലം വാലിയിലെ ഭീകര ക്യാമ്പുകളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. ഒക്ടോബര്‍ 19, 20 തിയ്യതികളിലായി ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മരിച്ചത് 18 ഭീകരരെ വധിച്ചെന്നാണ് ഇന്ത്യന്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം 16 പാക് സൈനികരെയും വധിച്ചെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 18 ഭീകരരും 16 പാക് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഇന്ത്യന്‍ സൈന്യം നടത്തിയ ദൗത്യത്തെക്കുറിച്ച് ആദ്യം ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്തും രണ്ട് തവണ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും രണ്ട് തവണ പ്രതികരിച്ചിരുന്നു. ഒരു ഭീകര കേന്ദ്രങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും നിഷ്കളങ്കരായ ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുന്നത് പൊറുക്കാനാവില്ലെന്നുമാണ് രാജ്നാഥ് സിംഗ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha