പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; സഹപാഠിയ്ക്ക് മുന്നിൽ വെച്ച് 15 കാരിയെ അധ്യാപകൻ വെടിവെച്ചുകൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ മുൻ സ്‌കൂൾ അധ്യാപകൻ വെടിവച്ചു കൊന്നു. കാൺപൂർ ദെഹത്ത് ജില്ലയിലാണ് സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. അധ്യാപകൻ നിരന്തരം ശല്യം ചെയ്തതിനെ തുടർന്ന് പ്രിൻസിപ്പലിന് പരാതി നൽകുകയായിരുന്നു വിദ്യാർത്ഥി. തുടർന്ന് അധ്യാപകൻ ശൈലേന്ദ്ര സിങ്ങിനെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു.
സ്കൂളിൽ നിന്ന് പുറത്താക്കിയതിന് ശേഷവും അധ്യാപകൻ കുട്ടിയെ ശല്യപ്പെടുത്തുന്നത് നിർത്തിയില്ല. വ്യാഴാഴ്ചയാണ് ഇയാൾ കുട്ടിയെ ആക്രമിച്ചത്. പെൺകുട്ടിയെയും സുഹൃത്തിനെയും തടഞ്ഞു നിർത്തി സംസാരിക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം ഇയാൾ കഴുത്തിൽ വെടി വെയ്ക്കുകയായിരുന്നു. പിന്നീട് ഇയാൾ ഓടി രക്ഷപ്പെട്ടു. ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൊലക്കേസ് ചുമത്തി അന്വേഷണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha