'അയോധ്യ കേസിലെ വിധി പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തി'ൽ !

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കീ ബാത്തി'ല്‍ അലഹാബാദ് ഹൈക്കോടതി 2010ല്‍ പുറപ്പെടുവിച്ച അയോധ്യാ കേസ് വിധി പരാമർശിച്ചു . അയോധ്യാ കേസിൽ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള പരാമർശം.
അലഹബാദ് ഹൈക്കോടതി വിധി വരാനിരിക്കെ ചിലർ മുതലെടുപ്പിന് ശ്രമിച്ചെന്നും നിരുത്തരവാദപരപരമായ പ്രസ്താവനകൾ നടത്തിയെന്നും പ്രധാനമന്ത്രി പറയുന്നു . എന്നാൽ വിധി വന്ന ശേഷം രാജ്യം ഒന്നിച്ചു നിന്നു. ഹൈക്കോടതി വിധിക്കു ശേഷം രാജ്യത്തെ സമാധാനവും ഐക്യവും നിലനിർത്താൻ സഹായിച്ച ജനങ്ങൾ, സാമൂഹ്യ സംഘടനകൾ, പുരോഹിതർ തുടങ്ങിയവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു .
https://www.facebook.com/Malayalivartha