അവനു വേണ്ടി ഞാനും പ്രാര്‍ത്ഥിക്കുന്നു... ആ കുരുന്നിനായി ലോകം പ്രാർത്ഥിക്കുമ്പോൾ; കൈ താങ്ങായി പ്രധാന മന്ത്രിയും

ലോകം മുഴുവൻ ആ കുരുന്നിനായി പ്രാർത്ഥിക്കുമ്പോൾ ഒപ്പം രാജ്യത്തിന്റെ പ്രധാന മന്ത്രിയുടെ പ്രാർത്ഥനയും. തമിഴ്‌നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകരാന്‍ സുജിത്തിൻറെ രക്ഷക്കായി പ്രാര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. തമിഴ്ന്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം പറയുകയുണ്ടായി. മാത്രമല്ല സുജിത് സുരക്ഷിതനാണെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പ്രധാന മന്ത്രി വ്യക്തമാക്കി. എല്ലാവരും വീർപ്പ് മുട്ടലോടെ അറിഞ്ഞ വിവരമാണിത്. ഒരു ജനത മുഴുവൻ ആ കുഞ്ഞിന്റെ രക്ഷക്കായി തൊഴു കയ്യോടെ പ്രാർത്ഥിക്കുന്ന സാഹചര്യത്തിലാണ് പ്രധാന മന്ത്രിയും പ്രാർത്ഥനയോടെ എത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.''എന്റെ പ്രാർത്ഥന ധീരനായ സുജിത്ത് വിൽസണിനൊപ്പമുണ്ട് എന്ന് പ്രധാന മന്ത്രി പറഞ്ഞു .
നേരത്തെ രാഹുൽ ഗാന്ധിയും പ്രാർത്ഥന അറിയിച്ചിരുന്നു. രണ്ടര വയസുകാരനെ രക്ഷിക്കാൻ സാധിക്കട്ടെയെന്ന പ്രാര്‍ത്ഥനയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു . ട്വീറ്ററിലൂടെയാണ് രാഹുലും ഈ കാര്യം അറിയിച്ചത്. സുജിത്തിനെ രക്ഷിക്കാൻ തീവ്ര ശ്രമം നടത്തുകയാണ് തമിഴ്‌നാടെന്നും വിഷമത്തിലായിരിക്കുന്ന മാതാപിതാക്കളുമായി എത്രയും വേഗം അവന്‍ ഒന്നിക്കട്ടെയെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു. രാജ്യം ദീപാവലി ആഘോഷിക്കുമ്പോൾ, തമിഴ്‌നാട്ടിൽ കുഞ്ഞ് സുർജിത്തിനെ രക്ഷിക്കാൻ നെട്ടോട്ടം ഓടുകയാണെന്ന കാര്യവും രാഹുൽ ട്വിറ്ററിലൂടെ കുറിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha